മാണിക്ക് യുഡിഎഫിലേക്ക് സ്വാഗതമോതി ചെന്നിത്തല

തിരുവനന്തപുരം: കെ.എം മാണിക്കും കേരള കോണ്‍ഗ്രസിനും യുഡിഎഫിലേക്ക് സ്വാഗതമോതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. കെ.എം മാണിയെ യുഡിഎഫില്‍ നിന്ന് പറഞ്ഞുവിട്ടതല്ല. അവര്‍ സ്വയം മുന്നണി വിട്ടുപോയതാണ്. 40 വര്‍ഷം നീണ്ട ബന്ധമാണ് കെ.എം മാണിയുമായുള്ളത്. അതില്‍ അന്നും മാറ്റമില്ല ഇന്നും മാറ്റമില്ല. യുഡിഎഫിലേക്ക് തിരിച്ചുവരുന്ന കാര്യം തീരുമാനിക്കേണ്ടത് അവരാണ്. രാഷ്ട്രീയ മാറ്റത്തിന് അധികം സമയം Read More …

തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിന് സ്ഥലം അനുവദിക്കും

തിരുവനന്തപുരം: ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ഗുണകരമാകുന്ന യുഎഇ കോണ്‍സിലേറ്റിന് തലസ്ഥാനത്ത് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ ഭൂമി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭാ യോഗമാണ് 70 സെന്റ് സ്ഥലം 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ യുഎഇ എംബസിക്കും കോണ്‍സുലേറ്റിനും സ്ഥലം നല്‍കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കും പേരൂര്‍ക്കട വില്ലേജില്‍ Read More …

രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയുടെ പേര് ‘പടയൊരുക്കം’

തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനക്കെതിരെ നവംബര്‍ 1 മുതല്‍ ഡിസംബര്‍ 1 വരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയുടെ പേര് പടയൊരുക്കം. യു.ഡി.എഫ് നേതാക്കള്‍ ചുവരെഴുതിക്കൊണ്ടാണ് നവബംര്‍ ഒന്ന് മുതല്‍ ഡിസംബര്‍ ഒന്ന് വരെ നടക്കുന്ന യാത്രക്ക് നാമകരണം നടത്തിയത്.   ഇന്ന് രാവിലെ ഒമ്ബത് മണിക്ക് പാറ്റൂര്‍ ജംഗ്ഷനിലായിരുന്നു പരിപാടി. പ്രതിപക്ഷ Read More …

ഷാര്‍ജയില്‍ തടവിലായ ഇന്ത്യക്കാര്‍ക്ക് ജയില്‍ മോചനം ; കൂടെ ജോലിയും

തിരുവനന്തപുരം : ഷാര്‍ജയില്‍ തടവിലായ ഇന്ത്യക്കാര്‍ക്ക് ജയില്‍ മോചനം. മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ പൂര്‍ത്തിയായവര്‍ക്കും, ക്രിമിനല്‍ കേസുകള്‍ ഇല്ലാത്തവര്‍ക്കുമാണ് മോചനം ലഭിക്കുന്നത്. ഇവര്‍ക്ക് ഇവിടെത്തന്നെ ജോലി ചെയ്യാനും അവസരം ഒരുക്കും. മുഖ്യമന്ത്രിയും ഷാര്‍ജാ ഭരണാധികാരിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം.

കായല്‍ കൈയേറ്റം: തോമസ് ചാണ്ടിയോട് അയവില്ലെന്ന് കാനം

തിരുവനന്തപുരം: കായല്‍ കൈയേറിയ വിഷയത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയോട് അയവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൈയേറ്റം സംബന്ധിച്ച മുഴുവന്‍ രേഖകളും പരിശോധിച്ച ശേഷമെ നടപടി സ്വീകരിക്കാനാവൂ.     പരിശോധന പൂര്‍ത്തിയാവാനാണ് എല്‍.ഡി.എഫ് കാത്തിരിക്കുന്നത്. നിയമലംഘനങ്ങള്‍ക്ക് കൂട്ടു നില്‍ക്കില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷ: സരിത

തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷല്‍ കമ്മീഷന്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സരിത എസ്. നായര്‍.   റിപ്പോര്‍ട്ട് വന്നതിനുശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു.

ബിഡിജെഎസ് പ്രശ്‌നം: അമിത് ഷായുമായി ചര്‍ച്ചചെയ്യുമെന്ന് കുമ്മനം

തിരുവനന്തപുരം: അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ബിഡിജെഎസ് പ്രശ്‌നവും ചര്‍ച്ചയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിഡിജെഎസിന്റെ പരാതികള്‍ സ്വാഭാവികമാണെന്നും അത് അമിത് ഷായെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയില്‍ തുടരാന്‍ തോമസ് ചാണ്ടിക്ക് അര്‍ഹതയില്ലെന്ന് സുധീരന്‍

തിരുവനന്തപുരം: ആലപ്പുഴയിലെ തന്റെ റിസോര്‍ട്ടിനായി കായല്‍ഭൂമി കൈയേറിയ മന്ത്രി തോമസ് ചാണ്ടിക്ക് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. തോമസ് ചാണ്ടിയുടെ കൈയേറ്റത്തിനെതിരേ കൃത്യമായ നടപടി സ്വീകരിക്കാന്‍ ബാധ്യതപ്പെട്ട മുഖ്യമന്ത്രി വിഷയത്തില്‍ മൗനം പാലിക്കുകയാണ്. സര്‍ക്കാരിന്റെ മുഖം ഇപ്പോള്‍ വികൃതമായിക്കൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ സിപിഐഎം കേന്ദ്ര നേതൃത്വം നിസംഗത പുലര്‍ത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് Read More …