സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം; പ്രതിപ്പട്ടികയില്‍ നിന്ന് ബംഗളുരു കോടതി ഒഴിവാക്കി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ നിര്‍ത്തി പൊരിച്ചവര്‍ക്ക് വലിയ ആയുധമായിരുന്നു ബെംഗളുരു കോടതി ഉമ്മന്‍ ചാണ്ടിക്കെതിരെ എടുത്ത കേസ്. കോടതി നടപടി ചുണ്ടിക്കാട്ടി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വലിയ പ്രക്ഷോഭം തന്നെ അരങ്ങേറി. ഉമ്മന്‍ ചാണ്ടിയെ കുറ്റവാളിയായി പ്രഖ്യാപിച്ചു നടത്തിയ പ്രതിഷേധങ്ങളിലൂടെ ചെയ്ത ‘പാപത്തില്‍’നിന്നും ബെംഗളുരു സിറ്റി സിവില്‍ കോടതി Read More …

കോണ്‍ഗ്രസുമായി യോജിക്കുന്നതില്‍ തെറ്റില്ലെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് തൊട്ടുകൂടാത്തവരാണെന്ന ധാരണ ഇല്ലെന്നും രാജ്യത്തെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെ സിപിഎം എതിര്‍ത്തതിന് പിന്നാലെയാണ് കാനം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കന്നത്. ഇക്കാര്യത്തില്‍ സിപിഐയുടെ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്ത ശേഷം പ്രഖ്യാപിക്കുമെന്നും കാനം പറഞ്ഞു. Read More …

സി.പി.എമ്മിന്റെ ബി.ജെ.പി വിമര്‍ശനം ആത്മര്‍ത്ഥമല്ല: എം.എം ഹസന്‍

തിരുവനന്തപുരം: സി.പി.എമ്മിന്റെ ബി.ജെ.പി വിമര്‍ശനം ആത്മര്‍ത്ഥമല്ലെന്ന ആരോപണവുമായി കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ രഹസ്യ ബന്ധമാണുള്ളതെന്നും സി.പി.എം അമിത ഷായെയും ബി.ജെ.പിയെയും വിമര്‍ശിക്കുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.   വേങ്ങര തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ വിലയിരുത്തലായിരിക്കില്ല, മറിച്ച് ഭരണത്തിന്റെ വിലയിരുത്തലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 16ന് പാര്‍ട്ടി നടത്താനിരിക്കുന്ന ഹര്‍ത്താലിനെ വ്യക്തിപരമായി Read More …

കേരളത്തെ അപമാനിക്കാനുള്ള അമിതാ ഷായുടെ നീക്കത്തെ തടയുമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കേരളത്തെ അപമാനിക്കാനുള്ള ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നീക്കത്തെ കേരളജനത ഒറ്റകെട്ടായി എതിര്‍ക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തകര്‍ന്നടിഞ്ഞ ഗുജറാത്ത് മോഡലും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളത്തെ അപമാനിക്കാനുള്ള ശ്രമം തീര്‍ത്തും അപഹാസ്യമാണ്. കേരളത്തിനെതിരെ ബി.ജെ.പി നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ വിലപ്പോവില്ല എന്നതിന്റെ തെളിവാണ് കേരളത്തെ സൊമാലിയയായി ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയര്‍ന്ന Read More …

കോടിയേരിക്ക് സ്ഥലജല വിഭ്രാന്തി: ചെന്നിത്തല

തിരുവനന്തപുരം: ബി.ജെ.പിയെ സഹായിക്കാനാണ് ഈ മാസം 16 ലേക്ക് യു.ഡി.എഫ് ഹര്‍ത്താല്‍ മാറ്റിയതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സ്ഥലജല വിഭ്രാന്തി മൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു. യു.ഡി.എഫിന്റെ രാപകല്‍ സമരത്തിന് ലഭിച്ച വന്‍ ജനപിന്തുണ കണ്ട് പകച്ചു പോയിരിക്കുകയാണ് കോടിയേരി. പിണറായിയുടെ തട്ടകത്തിലൂടെ അമിത്ഷാ നടക്കാതിരുന്നത് അവര്‍ Read More …

ബിജെപിയാണ് കേരള രാഷ്ട്രീയത്തിലെ അജണ്ട നിശ്ചയിക്കുന്നതെന്ന് കുമ്മനം

കേരളത്തിലല്ലാതെ ഏതു സംസ്ഥാനത്താണ് സിപിഎമ്മിന് ജാഥ നടത്താന്‍ കഴിയുകയെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ജനരക്ഷായാത്ര പര്യടനം തുടങ്ങിയതോടെയാണ് ബിജെപിക്കെതിരെ സിപിഎം ദേശീയ തലത്തില്‍ ജാഥ പ്രഖ്യാപിച്ചിരിക്കുന്നത്. കേരള രാഷ്ട്രീയത്തിലെ അജണ്ട നിശ്ചയിക്കുന്നതു ബിജെപിയാണെന്ന വസ്തുതയാണ് ഇതില്‍നിന്നും വ്യക്തമാകുന്നതെന്നും കുമ്മനം പറഞ്ഞു. സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുന്ന ഈ ജനരക്ഷായാത്ര കേരളത്തിനെതിരെയല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന് Read More …

ജിഎസ്ടി ; വ്യാപാരികള്‍ അമിതലാഭമെടുക്കുന്നത് തടയാന്‍ സംവിധാനം വേണം: മന്ത്രിസഭായോഗം

തിരുവനന്തപുരം; ജിഎസ്ടിയുടെ മറവില്‍ കച്ചവടക്കാര്‍ അമിത ലാഭമെടുക്കുന്നത് തടയാന്‍ കര്‍ശനമായ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ജിഎസ്ടി കൗണ്‍സിലില്‍ ഉന്നയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജിഎസ്ടിയിലെ അവ്യക്തതകളും ഫലപ്രദമായ സോഫ്റ്റ് വേറിന്റെ അഭാവവും മുതലെടുത്താണ് കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത്. വ്യാപാരികള്‍ക്ക് നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സോഫ്റ്റ് വേര്‍ ഉണ്ടാക്കുന്നതിന് ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് നെറ്റ്വര്‍ക്ക് (ജിഎസ്ടിഎന്‍) Read More …

സിപിഎമ്മും ബിജെപിയും പരസ്പരം പാലൂട്ടുന്നവരെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎം~ബിജെപി രഹസ്യധാരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മും ബിജെപിയും പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണെന്നും ചെന്നിത്തല പറഞ്ഞു. വേങ്ങര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം. സിപിഎം~ബിജെപി കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ചാല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞിരുന്നു .