വൈദ്യുതി പോയോ, എപ്പോ വരുമെന്ന് എസ് എം എസില്‍ അറിയാം

തിരുവനന്തപുരം: വൈദ്യുതി തടസം എപ്പോള്‍ ഉണ്ടാവുമെന്നും എപ്പോള്‍ പുനസ്ഥാപിക്കുമെന്നും ഉപഭോക്താക്കളെ അറിയിക്കാന്‍ വൈദ്യുതി വകുപ്പ് പദ്ധതി. എസ് എം എസിലൂടെയും ഇ മെയിലിലൂടെയും അറിയിക്കുന്ന സംവിധാനം 25ന് വൈദ്യുതി ഭവനില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈദ്യുതി ബില്‍ തുകയും അടയ്‌ക്കേണ്ട തീയതിയും ഇതോടൊപ്പം സന്ദേശമായി എത്തും. പരാതികള്‍ വാട്‌സ് ആപ്പിലൂടെ നല്കാനുള്ള സംവിധാനവും അന്നുമുതലുണ്ടാവും. 9496018367 Read More …

അഞ്ച് അഭിഭാഷകരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഇപി ജയരാജനെതിരായ കേസ് റിപ്പോര്‍ട്ട് ചെയ്യുവാന്‍ വഞ്ചിയൂര്‍ കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത കേസില്‍ അഞ്ച് അഭിഭാഷകരെ അറസ്റ്റു ചെയ്തു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജിയുള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. പിന്നിട് എല്ലാരെയും പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു. ആനയറ ഷാജിയെക്കൂടാതെ ബി.സുഭാഷ്, വെള്ളറട രതിന്‍, അരുണ്‍ പി നായര്‍ തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്്. Read More …

പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ചെന്നു പരാതി

കിഴക്കമ്പലം: കുന്നത്തുനാടിനു സമീപം 12 വയസുകാരിയെ മധ്യവയസ്‌കന്‍ പീഡിപ്പിച്ചതായി പരാതി. ഇതുസംബന്ധിച്ചു ചൈല്‍ഡ് ലൈനു പരാതി നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു. അധികൃതരും സ്ഥലത്തെ പ്രമുഖരും ചേര്‍ന്ന് പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തുന്നതായും സൂചനയുണ്ട്. സംഭവത്തിലെ പ്രതിയെന്നു സംശയിക്കുന്ന 42–കാരന്‍ ഇതിനു മുന്‍പും പീഡന കേസുകളില്‍ പെട്ടിട്ടുള്ള ആളാണെന്നാണ് ആക്ഷേപം. വനിതാ ദന്തഡോക്ടറെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ Read More …

വധശ്രമം; യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞതു ചോദ്യം ചെയ്തതിന്റെ വിരോധത്തില്‍ കാറ്ററിംഗ് ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് രണ്ടു യുവാക്കളെ സിറ്റി പോലീസ് കമ്മീഷണറുടെ ഷാഡോ ടീം അറസ്റ്റു ചെയ്തു. തിരുമല പാറക്കോവില്‍ സുനിതാ മന്‍സിലില്‍ മുഹമ്മദ് ഷാഫി (21), സുഹൃത്ത് കട്ടപ്പന വലിയ തോവാള കുന്നുംപുറത്ത് വീട്ടില്‍ ടിന്റില്‍ (22) എന്നിവരെയാണ് പിടികൂടിയത്. ഒന്‍പതിനായിരുന്നു കേസിനാസ്പദമായ Read More …

റബര്‍ വില; കേന്ദ്രത്ത പഴിച്ച് കൃഷിമന്ത്രി

തിരുവനന്തപുരം: റബര്‍ വിലയിടിവ് രൂക്ഷമാകാന്‍ കാരണക്കാര്‍ കേന്ദ്രസര്‍ക്കാരാണെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. കേന്ദ്രത്തിന്റെ നയങ്ങളാണ് റബര്‍ വിലയിടിവ് രൂക്ഷമാകാന്‍ കാരണെമെന്ന് അദ്ദേഹം പറഞ്ഞു. റബര്‍ വിലസ്ഥിരത പദ്ധതിക്കായി 500കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതില്‍ 284.41 കോടി രൂപ ഇതിനോടകം ചെലവാക്കിയെന്നും സുനില്‍കുമാര്‍ പറഞ്ഞു.

വിജിലന്‍സില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല

കേസില്‍ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായാണ് കെ.ബാബുവിനെ ചോദ്യം ചെയ്തത് തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് അഴിമതിക്കേസില്‍ വിജിലന്‍സില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബു. അസാധാരണമായ രീതിയിലാണ് കേസ് മുന്നോട്ട് പോകുന്നത്. പരാതി വന്നതും കേസെടുത്തതും പുതിയ സര്‍ക്കാര്‍ വന്ന് തൊട്ടടുത്ത ദിവസങ്ങളിലാണ്. സര്‍ക്കാരിന് നഷ്ടമുണ്ടാവുന്ന ഒരു നടപടിയും മനഃപ്പൂര്‍വ്വം നടത്തിയിട്ടില്ലെന്നും കെ.ബാബു പറഞ്ഞു. Read More …

തത്തയുടെ പേരില്‍പ്പോലും അഴിമതി

തിരുവനന്തപുരം• കള്ളനെ കയ്യോടെ പിടിച്ചതാണോ ധാര്‍മികതയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുടുംബക്കാരെ നിയമിച്ച ഇ.പി.ജയരാജന്‍ നല്ല ചിറ്റപ്പന്റെ ജോലിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അകത്തും പുറത്തുമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണു ജയരാജന്റെ ആരോപണം. അതാരെന്നു പറയണം. ജയരാജനെ തകര്‍ക്കാന്‍ ശ്രമിച്ച മാഫിയ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണോെയന്നും വ്യക്തമാക്കണം ചെന്നിത്തല പറഞ്ഞു. തന്റെ ഏതു ബന്ധുവിനാണ് കഴിഞ്ഞ സര്‍ക്കാരിന്റെ Read More …

അന്വേഷണ സംഘത്തിനു മേല്‍ സമ്മര്‍ദമില്ല

തിരുവന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകള്‍ സംബന്ധിച്ചുള്ള അന്വേഷണങ്ങളില്‍ രാഷ്ട്രീയ സമ്മര്‍ദങ്ങളില്ലെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ. കണ്ണൂരില്‍ ക്രമസമാധാനനില കൈകാര്യം ചെയ്യുന്നതില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.