സമരം അവസാനിപ്പിക്കാനല്ല പ്രതിപക്ഷ ശ്രമം

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സമരം അവസാനിപ്പിക്കാനല്ല പ്രതിപക്ഷം ശ്രമിക്കുന്നത് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരിയാരത്തെ 30 കുട്ടികളുടെ കാര്യം പറഞ്ഞാണ് പ്രതിപക്ഷത്തിന്റെ സമരം. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ ഫീസ് കുറയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തലവരിപ്പണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാഭാവികവും ന്യായവുമായ പ്രതികരണം

തിരുവനന്തപുരം: വി.എസിന്റേത് സ്വാഭാവികവും ന്യായവുമായ പ്രതികരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ന്യായമായി ചിന്തിക്കുന്നവര്‍ക്ക് വി.എസിന്റെ നിലപാടേ സ്വീകരിക്കാന്‍ സാധിക്കൂ. കേരളീയ സമൂഹത്തിന്റെ പൊതുതാല്‍പര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷം ഉയര്‍ത്തി പിടിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണ്. ജനാധിപത്യ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ട ക്രിയാത്മക സമീപനം വിഷയത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുണ്ടായില്ല. Read More …

സ്വാശ്രയ പ്രശ്‌നം; എംഎല്‍എമാര്‍ നിരാഹാരം തുടങ്ങി

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ നിലപാടു കടുപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാര സമരം ആരംഭിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവരും ഘടകക്ഷി എംഎല്‍എയായ അനൂപ് ജേക്കബുമാണ് നിരാഹാരമിരിക്കുന്നത്. മുസ്ലീം ലീഗ് എംഎല്‍എമാരായ എന്‍. ഷംസുദ്ദീന്‍, കെ.എം. ഷാജി എന്നിവരും ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒപ്പമുണ്ട്. ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് Read More …

യൂത്ത് കോണ്‍ഗ്രസ് സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ടു ഉയര്‍ന്ന പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്വാശ്രയ പ്രശ്‌നത്തില്‍ സമരത്തിനിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി തേടി. ഇതിനു മറുപടിയായി, സ്വാശ്രയ സമരക്കാര്‍ വാടകക്കാരാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് സഭ പ്രക്ഷുബ്ധമാക്കിയത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ Read More …

സൗമ്യ കേസ്: സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്കി

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു. സുപ്രീം കോടതി വിധിയില്‍ ഗുരുതര പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സൗമ്യയുടെ മരണത്തില്‍ ഗോവിന്ദച്ചാമിക്ക് പങ്കില്ലെന്നു പറയാനാകില്ല. ഗോവിന്ദച്ചാമിക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നും കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ പുനസ്ഥാപിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഐപിസി മുന്നൂറാം വകുപ്പിന്റെ സാധ്യത പരിശോധിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

കേസ് ഡയറിയില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലും

കേസ് ഡയറിയില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലും തിരുവനന്തപുരം: ബാര്‍ കോഴക്കേസ് കേസ് ഡയറിയില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലുകളുമെന്ന് വിജിലന്‍സ് കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് പരാമര്‍ശം. അന്വേഷണം തടസപ്പെടാതിരിക്കാന്‍ കേസ് ഡയറി മടക്കി നല്‍കും. കേസ് ഡയറിയുടെ എട്ട്, ഒമ്പത് വാല്യങ്ങളുടെ പകര്‍പ്പ് തിരികെ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

60 കടന്നാല്‍ ഡി സി സി പ്രസിഡന്റ് കുപ്പായം മറന്നേക്കൂ

ന്യൂഡല്‍ഹി: 60 കടന്ന കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധക്ക്, കേരളത്തില്‍ ഡി സി സി പ്രസിഡന്റാവാന്‍ തയ്പ്പിച്ച കുപ്പായം പുറത്തെടുക്കേണ്ട. പറയുന്നത് കോണ്‍ഗ്രസ് പരമോന്നത സമിതിയായ ഹൈക്കമാന്റാവുമ്പോള്‍ കാര്യം നടന്നേക്കുമെന്നാണറിയുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കാനാണിത്. ഗ്രൂപ്പ് നോമിനികളെ അകറ്റി നിര്‍ത്താനും നിര്‍ദേശമുണ്ട്. കേരളത്തില്‍ കാലങ്ങളായുള്ള ഗ്രൂപ്പ് അടിസ്ഥാന വീതം വെപ്പുകളില്ലാതാക്കാനുള്ള ശ്രമമാണ് Read More …

നിര്‍മ്മല്‍ ‘ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം

സംസ്ഥാന ‘ഭാഗ്യക്കുറി വകുപ്പ് നിര്‍മ്മല്‍ എന്ന പേരില്‍ ആരംഭിക്കുന്ന ദ്വൈവാര ഭാഗ്യക്കുറിയുടെ സംസ്ഥാനതല ടിക്കറ്റ് പ്രകാശനം ് (സെപ്റ്റംബര്‍20) ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30ന് പി.ആര്‍.ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ ശുചിത്വ മിഷന്‍ ഡയറക്ടര്‍ യു.വാസുകി ടിക്കറ്റ് ഏറ്റുവാങ്ങും. ശുചിത്വബോധത്തിലൂടെ ‘ഭാഗ്യജീവിതം എന്ന സന്ദേശവുമായി ആരംഭിക്കുന്ന ‘ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്ന വരുമാനം മാലിന്യമുക്ത കേരളം Read More …