കോവിഡ് ചെറിയതോതില്‍ കൂടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല : ആരോ​ഗ്യമന്ത്രി

കോവിഡ് ചെറിയതോതില്‍ കൂടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . കോവിഡിന് നിലവില്‍ പുതിയ വകഭേദങ്ങളില്ല. പുതിയ വകഭേദം ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും അവ ആശങ്കയുണ്ടാക്കുന്നതാകില്ല. എങ്കിലും, കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പുതിയ വൈറസുകള്‍ക്കും രോഗങ്ങള്‍ക്കും കാലാവസ്ഥാവ്യതിയാനവും കാരണമാകുന്നുണ്ട്. പരിശോധനാ സംവിധാനങ്ങളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതാണത്. Read More …

ലോക കേരള സഭയില്‍ അനിത പുല്ലയില്‍ എങ്ങനെയെത്തിയെന്ന് കെ.മുരളീധരന്‍ എംപി

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ കേസില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച അനിത പുല്ലയില്‍ എങ്ങനെ സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരള സഭയില്‍ പങ്കെടുത്തെന്ന് കോണ്‍ഗ്രസ് എം പി കെ.മുരളീധരന്‍. പാസ് ഇല്ലാതെ അനിത പുല്ലയില്‍ എങ്ങനെ നിയമസഭയ്ക്ക് അകത്ത് കയറി. ഹിറ്റ് ലിസ്റ്റിലും ബ്ലാക്ക് ലിസ്റ്റിലും ഉള്ളവര്‍ എങ്ങനെ കടന്നു. സ്പീക്കര്‍ക്ക് എന്തുകൊണ്ട് തടയാനായില്ല. ഇതിന് സ്പീക്കര്‍ Read More …

രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യും : സ്വപ്‌ന സുരേഷിന് ഇ.ഡി നോട്ടിസ്

സ്വപ്‌ന സുരേഷിന് ഇ.ഡി നോട്ടിസ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഈ മാസം 22ന് ഇ.ഡി ഓഫിസില്‍ ഹാജരാകണമെന്നാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വപ്‌ന സുരേഷ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍, രഹസ്യ മൊഴി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. തുടരന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് Read More …

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയുടെ സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ട മഴയ്ക്കും അതി ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ചൊവ്വാഴ്ച വരെ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. കാലവര്‍ഷ കാറ്റിനൊപ്പം Read More …

സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് ലക്ഷ്യ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകള്‍ക്കാണ് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ലേബര്‍റൂം, മെറ്റേണല്‍ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയില്‍ 96 ശതമാനം വീതം സ്‌കോറോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിച്ചത്. ലേബര്‍റൂം, മെറ്റേണല്‍ ഓപ്പറേഷന്‍ തീയറ്റര്‍ Read More …

മുഖ്യമന്ത്രിക്കെതിരെ നടന്നത് ആസൂത്രണം ചെയ്ത ആക്രമണം; തോമസ് ഐസക്ക്

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്നത് കൃത്യമായി ആസൂത്രണം ചെയ്ത ആക്രമണമാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ മുന്നോട്ട് വന്നപ്പോള്‍ ഇ പി ജയരാജന്‍ ഇടപെട്ട് അത് തടയുകയായിരുന്നുവെന്നും മുന്‍മന്ത്രി തോമസ് ഐസക്ക്. ഒരുഭാഗത്ത് മുഖ്യമന്ത്രിയുടേയും മറ്റും സുരക്ഷയെക്കുറിച്ച്‌ വിമര്‍ശനം ഉന്നയിക്കുകയും ഒപ്പം അക്രമകാരികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന കുടില തന്ത്രങ്ങളാണ് യുഡിഎഫിന്റേത്. യാത്ര ചെയ്യുന്ന സന്ദര്‍ഭത്തില്‍ Read More …

മുഖ്യമന്ത്രിയെ ഒറ്റതിരിച്ച്‌ ആക്രമിക്കാമെന്ന് കരുതേണ്ട: മന്ത്രി റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിച്ച്‌ ആക്രമിക്കാമെന്ന് കരുതേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ പ്രതികരണം. ഇന്നും മുഖ്യമന്ത്രിക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു വൈകീട്ട് തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രിക്കെതിരെ അവിടെയും പ്രതിഷേധമുണ്ടായി. തിരുവനന്തപുരത്ത് വിമാനത്തില്‍വെച്ചും മുഖ്യമന്ത്രിക്കെതിരെ യൂത്ത് Read More …

കറുപ്പിന് വിലക്കില്ല; കറുത്ത വസ്ത്രങ്ങളും മാസ്‌കും വിലക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ; ആരേയും വഴിയില്‍ തടയില്ല

തിരുവനന്തപുരം: കറുത്ത വസ്ത്രത്തിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കറുത്ത വസ്ത്രവും കറുത്ത മാസ്‌കും വിലക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിലുള്ള പോലീസ് നടപടിയില്‍ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കേരളത്തില്‍ ആരുടേയും സഞ്ചാര സ്വാതന്ത്ര്യം തടയുന്ന നടപടി ഉണ്ടാകില്ലെന്നും ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ സംസ്ഥാന സംഗമത്തില്‍ സംസാരിക്കവേ മുഖ്യമന്ത്രി വ്യക്തമാക്കി. പൗരാവകാശം തടയുന്ന നടപടികള്‍ ഒന്നും ഉണ്ടാകില്ല. സര്‍ക്കാരിനെ Read More …