ഇറാനില്‍ 2 പ്രക്ഷോഭകരെ പോലീസ് വെടിവെച്ചുകൊന്നു

ടെഹ് റാന്‍:  ഇറാനില്‍ പോലീസുകാര്‍ രണ്ട് പ്രക്ഷോഭകരെ വെടിവെച്ചു കൊന്നു. മരിച്ചുകിടക്കുന്ന രണ്ട് യുവാക്കളുടെ വീഡിയോകള്‍ ശനിയാഴ്ച മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പടിഞ്ഞാറന്‍ നഗരമായ ദൊറുഡിലാണ് സംഭവം. പ്രക്ഷോഭകര്‍ പോലീസിന് നേര്‍ക്ക് മുദ്രാവാക്യം മുഴക്കുന്നതും വീഡിയോയില്‍ കാണാം. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അഴിമതിക്കും വില വര്‍ദ്ധനവിനും എതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി Read More …

സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് വിവാഹ കേക്ക് നിഷേധിച്ചതിന് 135,000 നഷ്ടപരിഹാരം നല്‍കാന്‍ വിധി

ഒറിഗണ്‍: സ്വവര്‍ഗ്ഗ വിവാഹം ആഘോഷിക്കുന്നതിന് കേക്ക് ഉണ്ടാക്കി കൊടുക്കുവാന്‍ വിസമ്മതിച്ച ബേക്കറി ഉടമകള്‍ 135,000 ദമ്ബതികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഒറിഗണ്‍ അപ്പീല്‍ കോടതി വിധിച്ചു. 2013 മുതല്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ കേസിലാണ്‌ബേക്കറി ഉടമകള്‍ക്കെതിരായ വിധി വന്നിരിക്കുന്നത്. റേച്ചല്‍ ലോറല്‍ ബോമാന്‍ ദമ്ബതികള്‍ക്കാണ് വിവാഹദിനത്തില്‍ കേക്ക് നിഷേധിച്ചത്. മെലിസ, ഏരണ്‍ ക്ലിന്‍ എന്നിവരുടെ ഉടമസ്ഥതയിലായിരുന്ന Read More …

145 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ വിട്ടയച്ചു

ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന 145 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ വിട്ടയച്ചു. ജയില്‍ മോചിതരാക്കിയ ഇവരെ വാഗ അതിര്‍ത്തയില്‍വെച്ച് ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാകിസ്ഥാന്‍ അധികൃതര്‍ അറിയിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് ബന്ധികളാക്കിയ മത്സ്യത്തൊഴിലാളികളെയാണ് വിട്ടയച്ചത്. ഇവര്‍ മൂന്ന് വര്‍ഷമായി പാകിസ്ഥാന്‍ ജയിലില്‍ കഴിയുകയാണ്. ഇവരില്‍ ഭൂരിഭാഗം പേരും ഗുജറാത്ത്, ഡിയു സ്വദേശികളാണ്.

പുതുവര്‍ഷം ഗള്‍ഫ് മലയാളികള്‍ക്ക് ഏറെ വെല്ലുവിളി നിറഞ്ഞതാകും

ദുബൈ:സൗദിയിലും യു.എ.ഇലും പുതുവര്‍ഷം മുതല്‍ വാറ്റ് (മൂല്യ വര്‍ധിത നികുതി) നിലവില്‍ വരുന്നതോടെ പ്രവാസികളുടെ ജീവിത ചെലവ് കുത്തനെ ഉയരും. ഗള്‍ഫ് നാടുകളില്‍ ആദ്യമായാണ് നികുതി സമ്ബ്രദായം പ്രാബല്യത്തില്‍ വരുന്നത്. അഞ്ചു ശതമാനമാണ് വാറ്റ്. നിത്യോപയോഗ സാധനങ്ങളായ വെള്ളം, വൈദ്യുതി, ടെലിഫോണ്‍, ഭക്ഷ്യവസ്ഥുകള്‍ തുടങ്ങിയവയെലാം വാറ്റിന്റെ പരിധില്‍ വരുന്നുണ്ട്. എണ്ണ വരുമാനത്തില്‍ ഇടിവ് വന്നതോടെയാണ് അറബ് Read More …

ന്യൂയോര്‍ക്കില്‍ വന്‍ തീപിടുത്തം ; 12 പേര്‍ വെന്തുമരിച്ചു, നാലു പേര്‍ ഗുരുതരാവസ്ഥയില്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോണ്‍സ് ബോറഫില്‍ പാര്‍പ്പിട സമുച്ചയത്തിന് തീപിടിച്ച് 12 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു, ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഫോര്‍ഡ്ഹാം സര്‍വകലാശാലയ്ക്ക് സമീപമുള്ള അഞ്ചുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ഉടന്‍തന്നെ അഗ്‌നിശമനസേന എത്തി തീയണച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സഹായമായത്. എന്നാല്‍, തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

കാബൂളില്‍ ഇരട്ട സ്‌ഫോടനം; 40 പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ പള്ളിക്ക് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 40 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഒരു ചാവേര്‍ സ്‌ഫോടനവും പിന്നാലെ മറ്റ് രണ്ട് സ്‌ഫോടനങ്ങളും നടന്നതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഒരു സ്‌ഫോടനം നടന്നത് പള്ളിക്ക് പുറത്തെ മാധ്യമ ഓഫീസിനെ ലക്ഷ്യമിട്ടായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച അഫ്ഗാന്‍ Read More …

ഷെറിന് സ്മാരകം ഒരുങ്ങുന്നു

ഹൂസ്റ്റണ്‍: യുഎസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിന് സ്മാരകം ഒരുങ്ങുന്നു. ഡാലസിലെ ഇന്ത്യന്‍ സമൂഹം മുന്‍കയ്യെടുത്താണു സ്മാരകം യാഥാര്‍ഥ്യമാക്കുന്നത്. റെസ്റ്റ്‌ലാന്‍ഡ് ഫ്യൂനറല്‍ ഹോമില്‍ മുപ്പതിന് അനുസ്മരണ ശുശ്രൂഷയും സ്മാരക സമര്‍പ്പണവും നടക്കും. ഫ്യൂനറല്‍ ഹോമില്‍ ഷെറിന്റെ പേരില്‍ പ്രത്യേക ഇരിപ്പിടം സ്ഥാപിക്കും.   മലയാളികളായ വെസ്ലി മാത്യൂസിന്റെയും സിനിയുടെയും വളര്‍ത്തുമകളായിരുന്നു ഷെറിന്‍. അനുസരണക്കേടിനു ശിക്ഷയായി Read More …

അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ രജോരി സെക്ടറില്‍ പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തി. ആര്‍ക്കും ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം. അതേസമയം ജമ്മു കശ്മീരിലെ ചാസ്‌നയിലെ ഷാര്‍ഗാരി വനമേഖലയില്‍ നടത്തിയ റെയ്ഡില്‍ വന്‍ ആയുധശേഖരം കണ്ടെടുത്തു. തീവ്രവാദികളുടെ ഒളിത്താവളത്തില്‍ നിന്നാണ് ആയുധം കണ്ടെടുത്ത്.