ഷിയാ സായുധസംഘങ്ങള്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക്

ഇറാന്‍ : ഇറാന്‍ പിന്തുണയോടെ ഷിയാ സായുധസംഘങ്ങള്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് കുതിക്കുന്നു. മേഖലയില്‍ ശക്തമായ ബോംബാക്രമണം നടത്തിയാണ് ആയുധധാരികള്‍ ഇസ്രായേല്‍ അതിര്‍ത്തിയോട് അടുക്കുന്നത്. ഇതേതുടര്‍ന്ന് ഇസ്രായേല്‍ സൈന്യം അതിര്‍ത്തി സുരക്ഷ ശക്തമാക്കി. കൂടാതെ ഷിയാ സംഘങ്ങള്‍ക്കെതിരേ അവര്‍ ആക്രമണവും തുടങ്ങിക്കഴിഞ്ഞു. പശ്ചിമേഷ്യ പുതിയ യുദ്ധത്തിന് ഒരുങ്ങുകയാണെന്ന സൂചനായണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നത്. ഇറാന്റെ സഹായം Read More …

വത്തിക്കാനില്‍ ഉണ്ണി യേശുവിനെ മോഷ്ടിക്കാന്‍ ശ്രമം; യുവതി പൊലീസ് പിടിയില്‍

വത്തിക്കാന്‍ സിറ്റി : ക്രിസ്തുമസ് ദിനത്തില്‍ വത്തിക്കാനില്‍ ഉണ്ണി യേശുവിന്റെ പ്രതിമ മോഷ്ടിക്കാന്‍ ശ്രമിച്ച സ്വദേശിയയായ യുവതി പൊലീസ് പിടിയില്‍. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഗാര്‍ഡനില്‍ ഒരുക്കിയ ക്രിസ്തുമസ് രൂപക്കൂടിലേയ്ക്ക് അതിക്രമിച്ചു കയറി ഉണ്ണി യേശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവതി. ദൈവം സ്ത്രീയാണ് എന്ന മുദ്രാവാക്യം അവരുടെ മുതുകില്‍ എഴുതിയിരുന്നു. അര്‍ധനഗ്‌നയായാണ് യുവതി രൂപത്തിന്റെ അടുത്തേയ്ക്ക് Read More …

മോസ്‌കോ: മോസ്‌കോയില്‍ നിയന്ത്രണം വിട്ട് ബസ് ഭൂഗര്‍ഭപാതയില്‍ ഇടിച്ചുകയറി അപകടം

മോസ്‌കോ: മോസ്‌കോയില്‍ നിയന്ത്രണം വിട്ട് ബസ് ഭൂഗര്‍ഭപാതയില്‍ ഇടിച്ചുകയറി അപകടം . അപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ചരാവിലെയാണ് അപകടം നടന്നത്. ഭൂഗര്‍ഭപാതയുടെ പടികളിലേയ്ക്കാണ് ബസ് ഇടിച്ചു കയറിയത്. ബസിന്റെ യന്ത്രതകരാര്‍ കാരണമാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അപകടത്തെ തുടര്‍ന്ന് എല്ലാ Read More …

സൈനയെയും സിന്ധുവിനേയും നേരിടുമ്പോള്‍ സ്വീകരിക്കേണ്ട തന്ത്രം വെളിപ്പെടുത്തി കരോളിന മരീന്‍

ഇന്ത്യയുടെ മുന്‍ നിര താരങ്ങളായ സൈന നേഹ്‌വാലിനെയും പിവി സിന്ധുവിനെയും നേരിടേണ്ടപ്പോള്‍ പാലിക്കേണ്ട തന്ത്രം വെളിപ്പെടുത്തി ഒളിമ്ബിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് കരോളിന മരീന്‍. നിലവില്‍ ലോക റാങ്കിംഗില്‍ നാലാം സ്ഥാനത്തുള്ള മരീന്‍ പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിന്റെ മൂന്നാം സീസണില്‍ ഹൈദ്രാബാദ് ഹണ്ടേര്‍സിനായി കളിക്കാന്‍ ഇന്ത്യയിലെത്തിയ താരം പത്രലേഖകരോട് സംസാരിക്കവേയാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. Read More …

കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഭാര്യയും അമ്മയും ഇസ്ലാമാബാദിലെത്തി

ഇസ്ലാമാബാദ്:  ചാരവൃത്തി ആരോപിച്ച് പാകിസ്ഥാനില്‍ തടവില്‍ കഴിയുന്ന ഇന്ത്യയുടെ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഭാര്യയും അമ്മയും ഇസ്ലാമാബാദിലെത്തി. ഇസ്ലാമാബാദിലെ വിദേശ കാര്യ ഓഫിസില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തുന്നത്. ഇതിനോടനുബന്ധിച്ച് വിദേശ കാര്യ ഓഫീസിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയതായി പാകിസ്ഥാന്‍ അറിയിച്ചു. ആക്രമണമുണ്ടായാല്‍ നേരിടുന്നതിനായി ഓഫീസിന് ചുറ്റും പോലീസ്, അര്‍ദ്ധ സൈനിക വിഭാഗം Read More …

തലയോളം വലുപ്പമുള്ള മുഴയുമായി 14കാരന്‍, പലരും കയ്യൊഴിഞ്ഞ അപകടസാധ്യത ഏറെയുള്ള ശസ്ത്രക്രിയക്കൊരുങ്ങി ഡോക്ടര്‍മാര്‍

മിയാമി: ഭീകരജീവികളെപ്പോലെയുള്ള മകന്റെ മുഖത്തിന്റെ രൂപമാറ്റം നോക്കിക്കാണാനേ ആ മാതാപിതാക്കള്‍ക്കായുള്ളൂ. ഡോക്ടര്‍മാരെല്ലാം കയ്യൊഴിഞ്ഞതോടെ മകന്റെ ദയനീയ അവസ്ഥ കാണുന്നത് ആ മാതാപിതാക്കളെ സംബന്ധിച്ച് വേദനയേറിയതായിരുന്നു. ഒടുവില്‍ ഡോക്ടര്‍മാര്‍ അപകടസാധ്യതയുള്ള ശസ്ത്രക്രിയയ്ക്ക് തയ്യാറായിരിക്കുകയാണ്.   ക്യൂബയില്‍ ജീവിക്കുന്ന 14കാരനായ ഇമ്മാനുവല്‍ സയാസിന് പോളിയോസ്റ്റോട്ടിക് ഫൈബ്രസ് ഡിസ്പ്ലാസിയ എന്ന ഗുരുതര രോഗമാണ്. അസ്ഥിയുടെ ചില ഭാഗങ്ങള്‍ തന്തൂ കോശപാളികള്‍ Read More …

ഷോപ്പിങ് മാളില്‍ വന്‍ തീപിടുത്തം; 37 മരണം

മനില: ഫിലിപ്പൈന്‍സിലെ ഡാവോയില്‍ ഷോപ്പിങ് മാളില്‍ വന്‍ തീപിടുത്തം. ശനിയാഴ്ച പുലര്‍ച്ചെയാണ് മാളിന്റെ നാലാം നിലയില്‍ നിന്നും പടര്‍ന്നു പിടിച്ച തീയില്‍ 37 പേര്‍ വെന്തു മരിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെയുള്ള കാള്‍ സെന്ററിലെ ജീവനക്കാരടക്കമുള്ളവര്‍ മാളിനുള്ളില്‍ പെട്ടുപോവുകയായിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. തുണി, ഫര്‍ണിച്ചറുകള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍ Read More …

ജെല്ലിഫിഷിന്റെ രൂപത്തില്‍ ആകാശത്ത് അന്യഗ്രഹ ജീവി ! ദൃശ്യങ്ങള്‍ പകര്‍ത്തി കാലിഫോര്‍ണിയക്കാര്‍

കാലിഫോര്‍ണിയ : കാലിഫോര്‍ണിയയിലെ ജനങ്ങള്‍ വെള്ളിയാഴ്ച രാത്രി ആകാശത്ത് ദൃശ്യമായ അന്യഗ്രഹ ജീവിയെ കണ്ട് ഒന്ന് അമ്പരന്നു. ശാസ്ത്രം ഉണ്ടെന്ന് പറയുന്ന അന്യഗ്രഹജീവികള്‍ ഭൂമിയിലേക്കെത്തുകയാണെന്ന് എല്ലാവരും വിചാരിച്ചു. ചിലര്‍ ലോകാവസാനത്തിന്റെ സൂചകളാണെന്ന് വ്യക്തമാക്കി. എന്നാല്‍ ഇതൊന്നുമല്ലായിരുന്നു ആകാശത്ത് ദൃശ്യമായത്. പത്ത് ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേക്ക് കുതിച്ച ഒരു സ്‌പേസ് റോക്കറ്റിന്റെ യാത്രയാണ് കാലിഫോര്‍ണിയയിലെ ജനങ്ങള്‍ക്ക് അമ്ബരപ്പിക്കുന്ന കാഴ്ച്ച Read More …