6 വയസ്സുകാരന്‍ ഒരു ദിവസത്തേക്ക് പൈലറ്റായി

6 വയസ്സുകാരന്‍ ഒരു ദിവസത്തേക്ക് പൈലറ്റായി. ആദം മുഹമ്മദ് അമറീനാണ് ഈ ഭാഗ്യം ലഭിച്ചത്. ഏവിയേഷനെ കുറിച്ച് 6 വയസ്സുകാരന്‍ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഇത് വൈറലാകുകയും ഇതേ തുടര്‍ന്ന് കുട്ടിയെ ഇത്തിഹാദ് എയര്‍വെയ്‌സില്‍ ക്ഷണിക്കുകയും ചെയ്തു. ആദം മുഹമ്മദ് അമറിനെ അവന്റെ ഇഷ്ട എയര്‍ ബസ്സായ അ380 പറപ്പിക്കാന്‍ ഇത്തിഹാദ് ട്രെയിനിങ് അക്കാദമി അവസരമൊരുക്കി. Read More …

ദത്തെടുത്ത മൂന്ന് വയസുകാരിയെ രാത്രിയില്‍ മരച്ചുവട്ടില്‍ നിറുത്തി അച്ഛന്‍ ശിക്ഷിച്ചു : കുട്ടിയെ കാണാനില്ല

ടെക്‌സാസ്: പാല്‍ കുടിക്കാത്തതിന് അച്ഛന്‍ രാത്രിയില്‍ വീടിന് പുറത്ത് നിറുത്തി ശിക്ഷിച്ച മൂന്ന് വയസുകാരിയെ കാണാതായി. വന്യമൃഗങ്ങള്‍ ധാരാളമുള്ള പ്രദേശമായതിനാല്‍ കുട്ടിക്ക് അപകടമുണ്ടായോ എന്നാണു പോലീസ് സംശയിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ടെക്‌സാസ് സ്വദേശിയായ വെസ്ലി മാത്യൂസ് (37) ആണ് അറസ്റ്റിലായത്. അമേരിക്കയിലെ ടെക്‌സാസില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്. മലയാളി Read More …

ഭീകരവാദത്തിനെതിരെ താക്കീതുമായി ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ പാക്കിസ്ഥാനിലേക്ക്

വാഷിങ്ടന്‍: ഭീകരതയെ അനുകൂലിക്കുന്ന ശൈലിയില്‍ മാറ്റമില്ലാത്ത തുടരുന്ന പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനായി യുഎസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ തന്റെ സന്ദേശവുമായി പാകിസ്താനിലേക്ക് ട്രംപ് അയക്കും. വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഈമാസം അവസാനം പാകിസ്താനിലെത്തും. ടില്ലേഴ്‌സണിന് പിന്നാലെ യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും പാകിസ്താന്‍ സന്ദര്‍ശിക്കും. ഭീകര Read More …

അമേരിക്കന്‍ രാജ്യങ്ങളില്‍ കനത്ത നാശം വിതച്ച് നേറ്റ് കൊടുങ്കാറ്റ്; മരണം 22 കവിഞ്ഞു

മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ കനത്ത നാശം വിതച്ച് നേറ്റ് കൊടുങ്കാറ്റ്. 22 പേര്‍ മരിച്ചു. കാറ്റിനെ തുടര്‍ന്നുണ്ടായ മഴയും വെള്ളപ്പൊക്കത്തിലും പെട്ടാണ് മരണം. കോസ്റ്റോറിക്ക, നിക്കരാഗ്വെ, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിലാണ് കൊടുങ്കാറ്റ് ദുരന്തം വിതച്ചത്. നിരവധി വീടുകളും പ്രധാന പാലങ്ങളും തകര്‍ന്നിരിക്കുകയാണ്. പ്രധാന റോഡുകളിലെല്ലാം ഗതാഗതം പൂര്‍ണമായും തകര്‍ന്നു. കോസ്റ്റോറിക്കയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. നിരവധി Read More …

സെക്യൂരിറ്റി ജീവനക്കാരന്‍ നഴ്‌സറി സ്‌കൂളിന് തീവെച്ചു

ബ്രസീലിയ: ബ്രസീലില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ നഴ്‌സറി സ്‌കൂളിന് തീവച്ചു. നാല് കുട്ടികളും അധ്യാപികയും വെന്തുമരിച്ചു. ബ്രസീലിലെ മിനാസ് ഗെരായ്‌സ് സംസ്ഥാനത്തെ ജനാഉബ നഗരത്തിലെ ജെന്റെ ഇനൊസെന്റെ ചൈല്‍ഡ് കെയര്‍ സെന്ററിലാണ് സംഭവം. നാലും അഞ്ചും വയസ്സുള്ള കുട്ടികളടക്കം 25ല്‍ പരം ആളുകള്‍ക്ക് പൊളളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡാമിയാവോ സോര്‍സ് ഡോസ് സാന്റോസ് (50) എന്ന Read More …

സാഹിത്യ നൊബേല്‍ കസുവോ ഇഷിഗുറോവിന്

സ്റ്റോക്ക്‌ഹോം: ഇക്കൊല്ലത്തെ സാഹിത്യത്തിനുള്ള നൊബേല്‍ ജപ്പാന്‍ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുറോവിന്. സമകാലിത ഇംഗ്ലീഷ് ഫിക്ഷന്‍ എഴുത്തുകാരില്‍ പ്രമുഖനാണ് നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ കസുവോ. 1989 ല്‍ ദി റിമൈന്‍സ് ഒഫ് ഡേയ്‌സ് എന്ന പുസ്തകത്തിന് അദ്ദേഹത്തിന് ബുക്കര്‍ പ്രൈസ് ലഭിച്ചു. നാലു തവണ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ബുക്കര്‍ പ്രൈസിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 1954 Read More …

ഗുരുത്വതരംഗങ്ങളുടെ കണ്ടെത്തല്‍; 2017ലെ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്

സ്റ്റോക്ക്‌ഹോം: ഗുരുത്വതരംഗങ്ങളുടെ കണ്ടെത്തലിന് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്. ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തിയ ‘ലൈഗോ പരീക്ഷണം’ വിഭാവനം ചെയ്ത് നടപ്പാക്കിയതിനാണ് നൊബേല്‍ പുരസ്‌കാരം. റെയ്‌നര്‍ വീസ്, ബാരി ബ്രിഷ്, കിപ് തോണ്‍ എന്നിവരാണ് നൊബേലിന് അര്‍ഹരായത്. നൂറുവര്‍ഷം മുമ്ബ് സാമാന്യ ആപേക്ഷിക സിദ്ധാന്തത്തില്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങളെയാണ്, 2016 ഫെബ്രുവരിയില്‍ ലൈഗോ Read More …

നരേന്ദ്ര മോദി ഭീകരവാദിയെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരവാദിയാണെന്നും ആര്‍എസ്എസ് ഭീകരവാദ സംഘടനയെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാക്കിസ്ഥാന്‍ സ്വകാര്യ ചാനലായ ജിയോ ന്യൂസിന്റെ കാപിറ്റല്‍ ടോക് എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം മോദിയ്‌ക്കെതിരെ ആരോപണം നടത്തിയത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞത് പാക്കിസ്ഥാന്‍ ഭീകരവാദം കയറ്റുമതി ചെയ്യുന്നുവെന്നാണ്. എന്നാല്‍ ഇന്ത്യയുടെ Read More …