യുഎസ് കോണ്‍ഗ്രസില്‍ ചരിത്രത്തിലാദ്യമായി മുസ്‌ലീം വനിതകള്‍‌

വാഷിംഗ്ടണ്‍: അമേരക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ചില ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് കൂടി ഈ തെരഞ്ഞെടുപ്പും രാജ്യവും സാക്ഷിയായി. രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി യുഎസ് കോണ്‍‌ഗ്രസിലേക്ക് രണ്ട് മുസ്‌ലീം വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു. സൊമാലിയന്‍ അഭയാര്‍ഥിയായ 37 കാരി ഇല്‍ഹാന്‍ ഒമറും പാലസ്തീനിയന്‍ കുടിയേറ്റക്കാരുടെ മകളായ 42കാരി റാഷിദ ത്‌ലായിബുമാണ് യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും ഡെമോക്രാറ്റിക് പാര്‍ട്ടി Read More …

വിജയം അമേരിക്കയിലെ മാറ്റങ്ങളുടെ തുടക്കമെന്ന് ഡെമോക്രാറ്റുകള്‍

വാഷിംഗ്ടണ്‍: ജനപ്രതിനിധിസഭയില്‍ എട്ടു വര്‍ഷത്തോളം റിപ്പബ്ലിക്കന്‍ പാര്‍ട്ടി കൈയാളിയിരുന്ന അപ്രമാദത്വം ഇല്ലാതായത് പുതിയ മാറ്റങ്ങളുടെ തുടക്കമാണെന്ന് ഡെമോക്രാറ്റുകള്‍. ഡെമോക്രാറ്റിക് നേതാവും നിലവില്‍ ജനപ്രതിനിധിസഭയിലെ ന്യൂനപക്ഷ വിഭാഗം തലവനുമായ നാന്‍സി പെലോസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉജ്ജ്വല വിജയം നല്‍കിയ ജനങ്ങള്‍ക്ക് നന്ദിയറിയിക്കുന്നുവെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ പറഞ്ഞു. സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് കരുതപ്പെടുന്ന നാന്‍സി Read More …

അമേരിക്കന്‍ തെരഞ്ഞെടുപ്പ്; ഡെമോക്രാറ്റിക്ക് മുന്നേറ്റത്തില്‍ ട്രംപിന് അടി പതറുന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ ട്രംപ് പ്രസിഡന്റായ ശേഷം നടക്കുന്ന ആദ്യ ഇടക്കാല തെരെഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്ബോള്‍ അമേരിക്കന്‍ കോണ്‍ഗ്രസിലെ ജനപ്രതിനിധി സഭ ഡെമോക്രാറ്റിക് പാര്‍ട്ടിയും സെനറ്റ് റിപ്പബ്ലിക്കുകളും നിലനിര്‍ത്തും. 13 സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പിടിച്ചെടുത്തു. റിപ്പബ്ലിക്ക് പാര്‍ട്ടിയ്ക്ക് തിരിച്ചടി ഉണ്ടെങ്കിലും ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികളടക്കമുള്ള കാര്യങ്ങള്‍ നടക്കാന്‍ സാധ്യത Read More …

ചൈന ഓപ്പണില്‍ വിജയിച്ച്‌ തുടങ്ങി സിന്ധു, ഡബിള്‍സ് ടീമുകള്‍ക്ക് തോല്‍വി

ചൈന ഓപ്പണില്‍ അനായാസ ജയവുമായി പിവി സിന്ധു. അര മണിക്കൂറില്‍ താഴെ മാത്രം നീണ്ട മത്സരത്തില്‍ റഷ്യന്‍ താരത്തെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് സിന്ധു രണ്ടാം റൗണ്ടില്‍ കടന്നത്. സ്കോര്‍: 21-13, 21-19. അതേ സമയം വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് പൊരുതി കീഴടങ്ങുകയായിരുന്നു. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ 69 മിനുട്ട് നീണ്ട Read More …

ചെറുവിമാനങ്ങള്‍ ആകാശത്തുവെച്ച്‌ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു

ഒട്ടാവ: കാനഡയിലെ ഒട്ടാവയില്‍ ചെറുവിമാനങ്ങള്‍ ആകാശത്തുവെച്ച്‌ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വിമാനത്തിലെ പൈലറ്റ് മരിച്ചു. ഒട്ടാവയില്‍ നിന്ന് 30 കിലോമീറ്റര്‍ പടിഞ്ഞാറ് മക് ഗീ സൈഡ് റോഡിലാണ് അപകടം നടന്നത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന സെസ്‌ന വിമാനവും രണ്ട് യാത്രക്കാരുമായി പോയ 11 സീറ്റുകളുള്ള ചെറു യാത്രാ വിമാനവുമാണ് കൂട്ടിയിടിച്ചത്. സെസ്‌ന വിമാനത്തിന്റെ Read More …

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വിജയം

മാഡ്രിഡ്: റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് ഫുട്ബോളില്‍ വിജയിച്ചു. കളിതീരാന്‍ ഏഴ് മിനിറ്റുള്ളപ്പോഴായിരുന്നു റയലിന്‍റെ രണ്ട് ഗോളും. ഇതോടെ, താല്‍ക്കാലിക കോച്ച്‌ സാന്‍റിയാഗോ സൊളാരിയുടെ കീഴില്‍ ആദ്യ ലീഗ് മത്സരത്തിനിറങ്ങിയ റയല്‍ എതിരില്ലാത്ത രണ്ട് ഗോളിന് റയല്‍ വയ്യാഡോളിഡിനെ തോല്‍പിക്കുകയായിരുന്നു. സ്പാനിഷ് ലീഗില്‍ ആറ് മത്സരത്തിനിടെ റയലിന്‍റെ ആദ്യ ജയമാണിത്. എണ്‍പത്തിമൂന്നാം മിനിറ്റില്‍ കൗമാരതാരം വിനീഷ്യസ് ജൂനിയറിന്‍റെ Read More …

തകര്‍ന്നു വീണ ലയണ്‍ എയര്‍ വിമാനത്തിന്റെ രണ്ടാം ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ തുടരുന്നു

ജക്കാര്‍ത്ത: 189 യാത്രക്കാരുമായി പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കടലില്‍ പതിച്ച ലയണ്‍ എയര്‍ വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ തുടരുന്നു. ഒരു ബ്ലാക്ക് ബോക്‌സ് നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ അത് കേടുവന്ന നിലയിലാണ്. ഇതില്‍നിന്നു വിവരം വീണ്ടെടുക്കാന്‍ പ്രയാസമാകുമെന്നാണ് വിദഗ്ധര്‍ അറിയിച്ചത്. ലയണ്‍ എയറിന്റെ ബോയിങ് 737 മാക്‌സ് എട്ട് വിമാനം തിങ്കളാഴ്ചയാണു തകര്‍ന്നു വീണത്. Read More …

താലിബാന്‍ ‘ഗോഡ്ഫാദര്‍’ മൗലാന സമി ഉള്‍ ഹഖ് വെടിയേറ്റു മരിച്ച നിലയില്‍

റാവല്‍പിണ്ടി:  താലിബാന്റെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന മൗലാന സമി ഉള്‍ ഹഖിനെ (82) വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഹഖ് വീട്ടില്‍ വിശ്രമിക്കുന്ന അവസരത്തിലാണ് കൃത്യം നടത്തിയത്. ഈ സമയത്ത് ഹഖിന്റെ അംഗരക്ഷകന്‍ പുറത്ത് പോയിരുന്നു. ‘അംഗരക്ഷന്‍ പുറത്ത് പോയിരുന്നു, ഈ 15 മിനുട്ടിലാണ് അക്രമണമുണ്ടായത്. അംഗരക്ഷന്‍ തിരിച്ചെത്തിയ സമയത്ത് ഹഖ് രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നതാണ് Read More …