ശബരിമല സ്വർണ്ണ പാളി വിവാദം; ‘ഹൈക്കോടതിയോട് സമഗ്ര അന്വേഷണം ആവശ്യപ്പെടും’: പി.എസ് പ്രശാന്ത്

ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ ഹൈക്കോടതിയോട് സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. 1999-2025 കാലത്തെ ഇടപെടലുകൾ അന്വേഷിക്കണം. 2019 ൽ ഉണ്ടായ ഉദ്യോഗസ്ഥ വീഴ്ച ഉൾപ്പെടെ അന്വേഷിക്കണമെന്നും ശബരിമലയുമായി ബന്ധപ്പെട്ട് വിവാദം പാടില്ലെന്നും പി.എസ് പ്രശാന്ത് പറഞ്ഞു. വിവാദം അവസാനിക്കണമെങ്കിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പി.എസ് പ്രശാന്ത് പറഞ്ഞു. Read More …

ബലാത്സംഗ കേസ്: ‘വേടനെതിരെ തെളിവ്’; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ തെളിവുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. യുവ ഡോക്ടറുടെ പരാതിയിലായിരുന്നു തൃക്കാക്കര പൊലീസ് കേസ് എടുത്തത്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി സി ജേക്കബ്ബിന് ക്രൂര മര്‍ദ്ദനം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ്പ്രസിഡന്റുമായ പി സി ജേക്കബ്ബ് (74) നെ ജില്ലാ കമ്മിറ്റി യോഗത്തിനിടയില്‍ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ കമറുദ്ദീന്‍, ഷാനവാസ്, നിഷാദ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു രണ്ടു പേര്‍ക്കെതിരെയുമാണ് പോലിസ് Read More …

തമിഴ്‌നാട്ടിൽ താപവൈദ്യുതി നിലയത്തിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ അപകടത്തിൽ ഒൻപത് മരണം.

അസമിൽനിന്നുള്ള ഒൻപത് അതിഥിത്തൊഴിലാളികളാണ് മരിച്ചത്. ഒരാൾക്ക് പരിക്കറ്റു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പൊന്നേരിക്ക് സമീപം എന്നൂരിലെ താപവൈദ്യുതി നിലയത്തിലെ നിർമാണ സ്ഥലത്താണ് അപകടo. 1,320 മെഗാവാട്ട് മെഗാവാട്ട് ശേഷിയുള്ള എന്നൂർ പ്രത്യേക സാമ്പത്തിക മേഖലയിലെ താപവൈദ്യുതി നിലയത്തിനായി ഒരു കോൺക്രീറ്റ് കമാനം നിർമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കമാനം നിർമിക്കുന്നതിനായി സ്ഥാപിച്ച ഇരുമ്പുതട്ട് തകർന്നുവീഴുകയായിരുന്നു. 20 അടിയിലധികം Read More …

അധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും കൈക്കലാക്കി മുങ്ങിയ പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ

മലപ്പുറം തലക്കടത്തൂർ സ്വദേശി നീലിയത് വേർക്കൽ ഫിറോസ് (51) ആണ് അറസ്റ്റിലായത് 1988-90 കാലത്ത് പഠിപ്പിച്ച അധ്യാപികയാണ് തട്ടിപ്പിനിരയായത് സ്വർണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാൻ ആണെന്ന് പറഞ്ഞാണ് തട്ടിപ്പ്ആ ദ്യം ഒരു ലക്ഷം രൂപ വാങ്ങി 4000 രൂപ ലാഭം നൽകി പിന്നീട് മൂന്ന് ലക്ഷം വാങ്ങി 12,000 രൂപ ലാഭ വിഹിതം നൽകി വിശ്വാസം Read More …

പിഎഫ് തുക ജനുവരി മുതൽ എടിഎമ്മിലൂടെ പിൻവലിക്കാം

ഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അംഗങ്ങൾക്ക് സന്തോഷ വാർത്ത. എടിഎമ്മുകൾ വഴി പിഎഫ് പണം പിൻവലിക്കാനുള്ള സൗകര്യം 2026 ജനുവരി മുതൽ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്.ഈ വർഷം മാർച്ചിൽ, നടപ്പാക്കാനിരിക്കുന്ന ഇപിഎഫ്ഒ 3.0 ഇപിഎഫ്ഒ സംവിധാനത്തെ ഒരു ബാങ്ക് പോലെ ലഭ്യമാക്കുമെന്നും എടിഎമ്മുകൾ വഴി പിഎഫ് പണം പിൻവലിക്കാൻ സഹായിക്കുമെന്നും കേന്ദ്ര തൊഴിൽ, തൊഴിൽ Read More …

ദുല്‍ഖര്‍ സല്‍മാന്റെ വാഹനം പിടിച്ചെടുത്ത നടപടി; കസ്റ്റംസിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ വാഹനം പിടിച്ചെടുത്ത നടപടിയില്‍ കസ്റ്റംസിനോട് വിശദീകരണം തേടി ഹൈക്കോടതി. കേസില്‍ കോടതി കസ്റ്റംസിന് നോട്ടിസ് അയച്ചു. ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്താണ് നടന്‍ ഹരജി നല്‍കിയത്. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ഹരജിയില്‍ പറയുന്നു. ഹരജി ചൊവ്വാഴ്ച Read More …

ദേശീയപാത വി കെ പടി അരീത്തോട് കാർ ലോറിക്ക് പിറകിലിടിച്ച് അപകടം: 2 പേർ മരിച്ചു

എ ആർ നഗർ: ദേശീയപാത വി കെ പടി അരീത്തോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24),താനൂർ സ്വദേശി സർജാസ് Read More …