പനീര്‍ശെല്‍വമോ ശശികലയോ പിന്‍ഗാമിയാര്?

ചെന്നൈ-തമിഴ് രാഷ്ട്രീയത്തില്‍ ജയലളിതയുടെ പിന്‍ഗാമി ആരാകും?  പുതിയ മുഖ്യമന്ത്രി പനീര്‍ശെല്‍വമോ അതോ ജയയുടെ തോഴിയായിരുന്ന ശശികലയോ? ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുകയാണ്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ പോന്ന നേതാവില്ല എന്നതാണ് എഐഎഡിഎംകെ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.വികെ ശശിരല നടരാജന്‍ എന്ന തോഴി തന്നെ പാര്‍ട്ടിയുടെ സ്റ്റിയറിങ്ങ് പിടിക്കുമെന്നാണ് കരുതുന്നത്.വിവിധ കേസുകളില്‍ ജയലളിതക്കൊപ്പം ശശികലയും ജയില്‍വാസം അനുഭവിച്ചിരുന്നു. Read More …

പോരാട്ടത്തിന്റെ നാള്‍ വഴികള്‍

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ ജീവിതം നാടകീയതകള്‍ ഏറെ നിറഞ്ഞതായിരുന്നു.തെന്നിന്ത്യന്‍ സിനിമയിലിടെ ജനഹൃദയങ്ങളില്‍ ഇടം നേടി ഇച്ഛാശക്തിയിലൂടെ രാഷ്ട്രീയഭൂമികയില്‍ ആധിപത്യമുറപ്പിച്ച ജയയുടെ ജീവതം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സമീനതകളില്ലാത്തതാണ്. സംഭവബഹുലമായ ആ ജീവിതത്തിന്റെ നാള്‍വഴികളിലൂടെ… 1948 ഫെബ്രുവരി 24- കര്‍ണാടകയിലെ മൈസൂര്‍ സംസ്ഥാനത്ത് ജയറാമിന്റെയും വേദവല്ലിയുടേയും മകളായി ജയലളിതയുടെ ജനനം 1950 – പിതാവ് ജയറാം മരിക്കുന്നു.അമ്മ Read More …

അമ്മക്കായി ആത്മാഹുതി

ചെന്നൈ- ജയലളിതയുടെ നിര്യാണത്തെത്തുടര്‍ന്ന് ദുഖം താങ്ങാനാവാതെ തമിഴ്‌നാട്ടില്‍ മൂന്നുപേര്‍ ജീവനൊടുക്കി. വേലൂര്‍ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി, രാമചന്ദ്രന്‍ എന്നിവരാണ് ജീവനൊടുക്കിയത്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ കടുത്ത ദുഖത്തിലാണ്. വാവിട്ടുകരഞ്ഞും മാറത്തടിച്ചും അവര്‍ അമ്മയുടെ വിയോഗം ഉള്‍കൊള്ളാനാകാതെ കടുത്ത വേദനയിലാണ്. ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടകിന് ശേഷം ഇതുവരെ ആറുപേര്‍ ആത്മാഹുതി ചെയ്തിട്ടുണ്ട്.

വെള്ളിത്തരയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്

ചെന്നൈ-വെള്ളിത്തിരയിലൂടെ തമിഴ്മക്കളുടെ മനസ്സിലിടം നേടിയ ശേഷമായിരുന്നു കുമാരി ജയലളിത എന്ന ജയലളിത ജയറാമിന്റെ രാഷ്ട്രീയ പ്രവേശനം. തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്കു തെരഞ്ഞടുക്കപ്പെട്ടതടക്കം ഉയര്‍ച്ച താഴ്ചകള്‍നിറഞ്ഞതായിരുന്നു പിന്നീട് അവരുടെ നാല്പതു വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതം. പതിനഞ്ചാം വയസില്‍ സിനിമാജീവിതം ആരംഭിച്ചു.  സിനിമയോടുള്ള കമ്പം അവരെ താരറാണിയാക്കി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മികച്ച രാഷ്ട്രീയ പ്രവര്‍ത്തകരിലൊരാള്‍ കൂടിയായ എം.ജി.ആറിന്റെ Read More …

തമിഴകം കണ്ണീരകം

ചെന്നൈ-അമ്മക്ക് വേണ്ടി ഉതിര്‍ന്നു വീഴുന്ന കണ്ണീരില്‍ തമിഴ്‌നാട് കണ്ണീര്‍ നാടായി. ചെന്നൈയിലെ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ജയലളിതയുടെ ഭൗതികശരീരത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തുന്നത് പതിനായിരങ്ങളാണ്.വൈകീട്ട് നാലരക്ക് മറീന ബീച്ചിലെ എം.ജി.ആറിന്റെ ശവകുടീരത്തിനടുത്ത് അന്തിയുറങ്ങുന്നതിന് മുമ്പ് തങ്ങളുടെ പ്രിയപ്പെട്ട പുരുട്ചി തലൈവിയെ ഒരു നോക്കു കാണാന്‍ ജനസഹസ്രങ്ങള്‍ വരിയായി കാത്തു നില്‍ക്കുന്നു. തമിഴ്‌നാടിന്റെ രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും ഏറെ സ്വാധീനിച്ച Read More …

ജയയുടെ മരണവാര്‍ത്ത നിഷേധിച്ച് അപ്പോളോ ആശുപത്രി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിത അന്തരിച്ചതായ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് അപ്പോളോ ആശുപത്രി. വൈകിട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇതുസംബന്ധിച്ചു വിശദീകരണമുള്ളത്. എന്നാല്‍, ജയയുടെ നില അതീവഗുരുതരമായി തുടരുകയാണെന്നും ജീവന്‍ നിലനിര്‍ത്താന്‍ അവസാന ശ്രമങ്ങള്‍ തുടരുകയാണെന്നും ആശുപത്രിയുടെ പത്രക്കുറിപ്പിലുണ്ട്. നേരത്തെ, ജയ ടിവിയും മരണവാര്‍ത്ത നിഷേധിച്ചു രംഗത്തെത്തിയിരുന്നു. ചില തമിഴ് വാര്‍ത്താ ചാനലുകളാണ് ജയലളിത മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. Read More …

ജയലളിത മരിച്ചതായി അഭ്യൂഹം

തമി!ഴ്‌നാട് മുഖ്യമന്ത്രി ഡോ.ജെ ജയലളിത അന്തരിച്ചതായി തമിഴ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.68 വയസായിരുന്നു.ഗുരുതരമായ രോഗങ്ങളെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ജയലളിതയുടെ മരണത്തെ തുടർന്ന് തമി‍ഴ്നാട്ടിലെങ്ങും സുരക്ഷ വർദ്ധിപ്പിച്ചു.1984-89 കാലഘട്ടത്തിൽ ജയലളിത തമിഴ്‌നാട്ടിൽ നിന്നും രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1972-ൽ തമിഴ്‌നാട് സർക്കാർ കലൈമാമണി പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. 1999-ൽ മദ്രാസ് സർവകലാശാല ബഹുമാനപുരസ്സരം ഡോക്ടറേറ്റ് നൽകി Read More …

നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് ബത്വ മുംബൈ നേവല്‍ ഡോക്യാര്‍ഡില്‍ മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈ:  ഉച്ചയ്ക്ക് 1.50 ഓടെയാണ് സംഭവം. അഴിച്ചുപണിക്കുശേഷം ഡ്രൈ ഡോക്കില്‍നിന്ന് കടലിലേക്ക് ഇറക്കവെ ഒരുവശത്തേക്കു മറിയുകയായിരുന്നു. ഡോക് ബ്ലോക്ക് സംവിധാനത്തിന്റെ തകരാറാണ് അപകടകാരണം. 14 നാവികരെ ചെറിയ പരുക്കുകളോടെ രക്ഷപെടുത്തി. രണ്ടുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കപ്പലിന് 3850 ടണ്‍ ഭാരം വഹിക്കുന്നതിനുള്ള ശേഷിയുണ്ട്. ഉറാന്‍ കപ്പല്‍വേധ മിസൈലുകളും ബറാക്1 ആകാശത്തേക്കു Read More …