ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതില്‍ ഏതെങ്കിലും തരത്തിലുള്ള പരാതികളുണ്ടെങ്കില്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. തങ്ങളുടെ സത്യസന്ധതയെ സംശയിക്കരുത്. പ്രതിപക്ഷമാണ് ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും ആഭ്യന്തരമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. നോട്ടു വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഇന്നും പാര്‍ലമെന്റില്‍ ഇരുസഭകളിലും പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ചിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കണമെന്ന Read More …

നോട്ട് പിന്‍വലിക്കുന്നതിനെ എതിര്‍ക്കുമായിരുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി 500,1000 നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ താനായിരുന്നു ധനമന്ത്രിയെങ്കില്‍ രാജിവെയ്ക്കുമായിരുന്നുവെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി ചിദംബരം.ഞാനാണ് ധനമന്ത്രിയെങ്കില്‍ നോട്ട് പിന്‍വലിക്കാന്‍ പാടില്ലെന്ന് പ്രധാനമന്ത്രിയോട് പറയും. അതിന്റെ വരും വരായ്കകള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കും. എന്നിട്ടും അദ്ദേഹം തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ഞാന്‍ രാജിവെക്കും. ചിദംബരം പറഞ്ഞു. ഇപ്പോള്‍ താങ്കളായിരുന്നു ധനമന്ത്രിയെങ്കില്‍ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. Read More …

അമ്മയെ ക്രൂരമായ മര്‍ദ്ദിച്ച മകള്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ 75 വയസുകാരിയായ അമ്മയെ ക്രൂരമായി മര്‍ദിച്ച മകള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഗാര്‍ഹികപീഡന നിയമപ്രകാരമാണ് മകള്‍ ചന്ദ്രമതിക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുമെന്ന് കണ്ണൂര്‍ എസ്.പി. പറഞ്ഞു. കാര്‍ത്ത്യായനിയെ മകള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു. മാവിഞ്ചേരി സ്വദേശിയായ ചന്ദ്രമതി അമ്മയെ സ്ഥിരമായ മര്‍ദിക്കുന്നെന്ന് കാണിച്ച് സഹോദരന്‍ വേണുഗോപാലാണ് പോലീസില്‍ പരാതി നല്‍കിയത്. നവംബര്‍ Read More …

കീഴടങ്ങാമെന്ന് പറഞ്ഞിട്ടും പോലീസ് നിറയൊഴിച്ചു

നിലമ്പൂര്‍: കരുളായിയിലെ മാവോയിസ്റ്റ്‌പോലീസ് ഏറ്റുമുട്ടല്‍ വ്യാജമെന്ന് തെളിയുന്നു. പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ ചികിത്സയില്‍ കഴിയുന്നവരായിരുന്നുവെന്നും പോലീസ് ഏകപക്ഷീയമായ വെടിവെപ്പില്‍ ഇവരെ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നും വെളിപ്പെടുത്തല്‍. സംഘത്തിലുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന മാവോയിസ്റ്റ് നേതാവ് അക്ബറാണ് മാധ്യമങ്ങളോട് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കുപ്പു ദേവരാജ് പ്രമേഹവും രക്തസമ്മര്‍ദവും കാരണം കിടപ്പിലായിരുന്നുവെന്നും ഒരു വാഹനാപകടത്തില്‍ പരുക്കേറ്റ അജിത ശസ്ത്രക്രിയയെ തുടര്‍ന്നു Read More …

വിദേശികളുടെ എണ്ണത്തില്‍ വര്‍ധന

റിയാദ്: സൗദിയില്‍ വിദേശികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 12 ശതമാനം പുരുഷന്‍മാരും 13.5 ശതമാനം സ്ത്രീകളും വര്‍ധിച്ചതായാണ് കണക്ക്. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്‌സ് ആണ് കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സ്വദേശിവത്കരണമടക്കം വിവിധ നിയമങ്ങള്‍ മൂലം നിരവധി വിദേശികള്‍ തിരികെ നാടുകളിലേക്ക് പോയത് മൂലം സൗദിയില്‍ വിദേശികളുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ Read More …

സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടരുന്നു

സഹകരണ മേഖലയെ തകര്‍ക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു.കെഎസ്ആര്‍ടിസി ഭാഗികമായി സര്‍വീസ് നടത്തുന്നുണ്ട്.എന്നാല്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങുന്നില്ല. വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും അടഞ്ഞ് കിടക്കുന്നു.തീര്‍ത്ഥാടനകാലം പരിഗണിച്ച് ശബരിമലയേയും ഗുരുവായൂരിനേയും ഹര്‍ത്താലില്‍ നിന്ന് ഒ!ഴിവാക്കിയിട്ടുണ്ട്.എവിടേയും അക്രമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിച്ചിട്ടുണ്ട്. Read More …

എടിഎം വാഹനവുമായി മുങ്ങിയ ഡ്രൈവറുടെ ഭാര്യ അറസ്റ്റില്‍

ബംഗളൂരു: പടിഞ്ഞാറന്‍ ബംഗളൂരുവില്‍ എടിഎം വാഹനവുമായി മുങ്ങിയ ഡ്രൈവറുടെ ഭാര്യ അറസ്റ്റില്‍. 79 ലക്ഷം രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഡ്രൈവര്‍ ഡൊമിനിക്കിനായി പോലീസ് തെരച്ചില്‍ തുടരുന്നു. ബംഗളൂരു ക്രൈംബ്രാഞ്ച് പോലീസിന്റെയും ഭീകരവിരുദ്ധ സേനയുടെയും നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്.   ബംഗളൂരുവിലെ ഉപ്പാരപ്പെട്ടിലെ കെജി റോഡില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കെജി Read More …

എംകെ മുനീറിന് മതവാദികളുടെ പൊങ്കാല

കോഴിക്കോട്: സിനിമയുടെ ട്രെയിലര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത എംകെ മുനീറിന് മതവാദികളുടെ പൊങ്കാല. ഇതേ തുടര്‍ന്ന് പിന്നീട് എംകെ മുനീര്‍ ഫേസ്ബുക്കില്‍ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തു. വി.എം വിനു സംവിധാനം ചെയ്ത പുതിയ ചിത്രത്തിന്റെ ട്രെയ്‌ലറാണ് കഴിഞ്ഞ 24തീയതി എംകെ മുനീര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. റഹ്മാന്‍ നായകനായി മറുപടിയുടെ ട്രെയിലര്‍ ആണ് മുനീര്‍ Read More …