നീണ്ട അവധി: 900 ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിടുന്നു

തിരുവനന്തപുരം: പരിധിയില്‍ കൂടുതല്‍ അവധിയെടുത്ത് ജോലിയില്‍ നിന്നും മാറി നില്‍ക്കുന്ന 900 പേരെ കെഎസ്ആര്‍ടിസി പിരിച്ചുവിടുന്നു. 89 ദിവസം തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാതിരുന്നവരെയാണ് പിരിച്ചുവിടാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. പരിധിയില്‍ കൂടുതല്‍ അവധിയെടുത്ത് ജോലിയില്‍ നിന്നും മാറിനില്‍ക്കുന്നവര്‍ ഡിസംബര്‍ ഒന്നിന് മുന്‍പ് ഹാജരാകണമെന്ന് എംഡി രാജമാണിക്യം ഉത്തരവിറക്കിയിരുന്നു. ഇതേതുടര്‍ന്ന് Read More …

സംഘപരിവാറിനെ അനുകൂലിച്ച് രംഗത്തെത്തിയ രമേശ് ചെന്നിത്തലയുടെ വാദം പൊളിയുന്നു; ശമ്പളവും പെന്‍ഷനുകളും നല്‍കാന്‍ പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് തോമസ് ഐസക്ക് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റലിക്ക് നേരത്തെ തന്നെ അയച്ച കത്ത് പുറത്ത്

കൊച്ചി: സംഘപരിവാറിനെ പിന്താങ്ങി കേരള ധനമന്ത്രി തോമസ് ഐസക്കിന് എതിരെ തിരിഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം പൊളിച്ച് സര്‍ക്കാര്‍ രേഖകള്‍. സര്‍ക്കാര്‍ ജിവനക്കാരുടെ ശമ്ബളവും മറ്റ് ക്ഷേമ പെന്‍ഷനുകളും മുടങ്ങിയത് കേരള സര്‍ക്കാര്‍ കൃത്യ സമയത്ത് ഇടപെടാത്തത് കൊണ്ടാണ് എന്ന സംഘപരിവാര്‍ വാദം ഏറ്റെടുത്ത രമേശ് ചെന്നിത്തലക്കാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്. നവംബര്‍ 24ന് Read More …

വീട്ടില്‍ നിന്നും സ്വര്‍ണവും പണവുമെടുത്ത് 14 വയസുകാരന്‍ ടീച്ചര്‍ക്കൊപ്പം വീടുവിട്ടു

ബറേലി :  വീട്ടില്‍ നിന്നും പണവും സ്വര്‍ണവുമെടുത്ത് 14 വയസുകാരന്‍ ടീച്ചര്‍ക്കൊപ്പം വീടുവിട്ടു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഡിസംബര്‍ ഒന്നിനാണ് സംഭവം. വീട്ടില്‍ നിന്നും 8,000 രൂപയും സ്വര്‍ണാഭരങ്ങളുമെടുത്താണ് മകന്‍ പോയതെന്ന് രക്ഷിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്‌കൂള്‍ ഉടമസ്ഥന്റെ മകള്‍ കൂടിയാണ് വീടുവിട്ട 22കാരിയായ ടീച്ചര്‍. അതേസമയം തങ്ങളുടെ മകളെ 14 കാരന്‍ തട്ടിക്കൊണ്ടുപോയതാണെന്ന് Read More …

ഒ.പനീര്‍ശെല്‍വം മുഖ്യമന്ത്രിയായേക്കും

ചെന്നൈ: ധനമന്ത്രി ഒ.പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയാകും. പനീര്‍ശെല്‍വത്തെ നിയമസഭ കക്ഷി നേതാവായി എംഎല്‍എമാരുടെ യോഗം തെരഞ്ഞെടുത്തു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി എഐഎഡിഎംകെ സ്ഥിരീകരിച്ചിട്ടില്ല. ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയില്‍ തന്നെ എംഎല്‍എമാരും മന്ത്രിമാരുമുണ്ട്. നിലവിലെ സ്ഥിതിഗതികളും എംഎല്‍എമാരുടെ. യോഗത്തില്‍ ചര്‍ച്ച ചെയ്തു. അണ്ണാ ഡിഎംകെ മന്ത്രിസഭയിലെ രണ്ടാമനാണ് ഒ.പനീര്‍ശെല്‍വം. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത Read More …

ട്രംപിനെയും പിന്നിലാക്കി മോദി ഒന്നാമത്

വാഷിംഗ്ടണ്‍: ടൈംസ് മാഗസിന്റെ പഴ്‌സണ്‍ ഓഫ് ഇയര്‍ പുരസ്‌കാരത്തിനുള്ള റീഡേഴ്‌സ് ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്. 2016ല്‍ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയെ കണ്ടെത്താനുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ബറാക് ഒബാമ, ഡോണള്‍ഡ് ട്രംപ് എന്നിവരെയും പിന്നിലാക്കി മോദി ഒന്നാമതെത്തിയത്. മോദിക്ക് 18 ശതമാനം വോട്ടാണ് കിട്ടിയത് ട്രംപിനും ഒബാമയ്ക്കും ഏഴു വീതവും ലഭിച്ചു.

ജയലളിതയുടെ മരണം: അഭ്യൂഹം ശക്തം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി  ഡോ ജയലളിത മരണം സംബന്ധിച്ച അഭ്യൂഹം ശക്തം. വൈകുന്നേരത്തോടെ മരണ വിവരം പ്രഖ്യാപിക്കുമെന്ന് കിംവദന്തിയും വ്യാപകമായിട്ടുണ്ട്. സര്‍ക്കാര്‍ ഓഫിസുകളും സ്‌കൂളുകളും മൂന്നുമണിക്ക് അടയ്ക്കാന്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. ഇതോടെയാണ് മരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. ശ്വാസകോശത്തിലെ അണുബാധയ്ക്ക് ചികിത്സ തേടിയ ജയലളിതയെ മുറിയിലേക്ക് മാറ്റിയതിന് ശേഷമാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടായത്. ഉച്ചക്ക് പുറത്തിറക്കിയ Read More …

വീണ്ടും പോസ്റ്റുമോര്‍ട്ടമില്ല

മലപ്പും: കരുളായി വനമേഖലയില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച മാവോവാദി നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. കുപ്പു ദേവരാജിന്റെ സഹോദരനാണ് ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടം നടപടികളെക്കുറിച്ച് വിമര്‍ശം ഉയര്‍ന്നിരുന്നു. കുപ്പു ദേവരാജിന്റെ ശരീരത്തിലുള്ള മുറിവുകളുടെ ആകൃതിയും പ്രകൃതിയും കൃത്യമായി രേഖപ്പെടുത്തിയില്ല Read More …

ജയലളിത എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ

ന്യൂഡല്‍ഹി: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. ജയലളിതയുമായി തനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. കേരളത്തിലെ ജനങ്ങളുടെ പ്രാര്‍ഥന ജയലളിതയ്ക്ക് ഒപ്പമുണ്ടാകും. നിരവധി പ്രതിസന്ധികളില്‍ നിന്നും പോരാടി എത്തിയ അവര്‍ വീണ്ടും തിരിച്ചുവരുമെന്ന് പ്രത്യാശിക്കുന്നുവെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.