ജയലളിതയുടെ മരണത്തില്‍ അനുശോചിച്ച് മായാവതി

ലക്‌നോ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ ബിഎസ്പി അധ്യക്ഷയുമായ മായാവതി അനുശോചിച്ചു. ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ജയലളിതയെന്നും പാവങ്ങള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും മായാവതി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ജയലളിതയുടെ ദുഖത്തില്‍ തമിഴ്‌നാട് ജനതയ്‌ക്കൊപ്പം താനും പങ്കുചേരുന്നുവെന്നും യുപി മുന്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ട്വിറ്ററില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് നോട്ട് അസാധുവാക്കല്‍

വാഷിംഗ്ടണ്‍: 2016ല്‍ വാര്‍ത്താ ലോകത്തെ പിടിച്ചുലച്ച സംഭവങ്ങള്‍ ഏറെയാണ്. എന്നാല്‍ രാജ്യത്ത് ഈ വര്‍ഷം ട്വിറ്ററിലൂടെ ഏറ്റവും കൂടുതല്‍ ചര്‍ച ചെയ്തത് നോട്ട് അസാധുവാക്കല്‍ നടപടി സംബന്ധിച്ചാണ്. ട്വിറ്റര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. റിയോ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ വനിതകളുടെ മുന്നേറ്റവും, ക്രിക്കറ്റ് താരം വിരാട് കോഹ്ലി തന്റെ പെണ്‍സുഹൃത്ത് അനുഷ്‌ക ശര്‍മ്മയെ അനുകൂലിച്ച് ചെയ്ത Read More …

അണികളുടെ പ്രാര്‍ഥന ജയയെ അനശ്വരയാക്കും: കരുണാനിധി

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ജയലളിതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഡിഎംകെ നേതാവ് എം.കരുണാനിധിയും. ”ജയലളിതയുടെ വിയോഗത്തില്‍ ആഴത്തിലുള്ള ദു:ഖം രേഖപ്പെടുത്തുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളുടെ പേരില്‍ ഞങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെങ്കിലും തന്റെ പാര്‍ട്ടിക്ക് വേണ്ടിയുള്ള അവരുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തെ നിരാകരിക്കുവാന്‍ ആര്‍ക്കും സാധിക്കില്ല.” കരുണാനിധി പറഞ്ഞു. അപ്രതീക്ഷിതമായി അവര്‍ക്ക് മരണം സംഭവിച്ചെങ്കിലും അവരുടെ പാരമ്പര്യം എന്നും നിലനില്‍ക്കുമെന്നും Read More …

ബാബരി തകര്‍ച്ചയ്ക്ക് 24 ആണ്ട്

മതേതര ഇന്ത്യയുടെ ചരിത്രത്തിലെ എക്കാലത്തെയും കറുത്ത അദ്ധ്യായമായ ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ഇന്ന് 24 ആണ്ട് തികയുന്നു. സംഭവത്തിലെ കുറ്റവാളികളില്‍ പലരും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉത്തര്‍പ്രദേശില്‍ നിയമ സഭാതരെഞ്ഞടുപ്പ് അടുത്ത സമയത്തും പള്ളിക്ക് പകരം രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലുമാണ് ഇത്തവണത്തെ ഡിസംബര്‍ 6 കടന്ന് പോകുന്നത്. 1992 ല്‍ ഉത്തര്‍പ്രദേശ് Read More …

സ്ത്രീകള്‍ക്ക് രാത്രി സുരക്ഷ ഒരുക്കം

മുംബൈ: സ്ത്രീകള്‍ക്ക് രാത്രി പുറത്തിറങ്ങി നടക്കുന്നതിന് സുരക്ഷ ഒരുക്കണമെന്ന് ബോംബെ ഹൈക്കോടതി. പൊതുതാത്പര്യ ഹര്‍ജ്ജിയിലാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം പറഞ്ഞത്.ജസ്റ്റീസ് വിദ്യാസാഗര്‍ കാണ്ടെയും ജസ്റ്റീസ് നുടന്‍ സര്‍ദേശായിയും അടങ്ങുന്ന ബെഞ്ചാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം പങ്കുവച്ചത്. 2007 നവംബറില്‍ പൂനയില്‍ നടന്ന ജ്യോതിലക്ഷ്മി എന്ന വിപ്രോ ബിപിഒ ഉദ്യോഗസ്തയെ ബലാത്സംഗം ചെയ്ത കൊന്നതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു Read More …

രാഷ്ട്രപതിയുടെ വിമാനം തിരിച്ചറക്കി

ന്യൂഡല്‍ഹി: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദാരാജ്ഞലി അര്‍പ്പിക്കുന്നതിനായി ചെന്നൈയിലേക്ക് പുറപ്പെട്ട, രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വിമാനം ദില്ലിയില്‍ തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തിരിച്ചിറക്കിയത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

അവസാനമായി ഒരു നോക്കുകാണാന്‍ ആയിരങ്ങളെത്തി

ചെന്നൈ:  തിങ്കളാഴ്ച രാത്രി അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഭൗതികശരീരം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. വസതിയായ പോയസ് ഗാര്‍ഡനില്‍നിന്നു രാജാജി ഹാളിലേക്കു പുലര്‍ച്ചെ തന്നെ ഭൗതിക ശരീരം എത്തിച്ചിരുന്നു. റോഡിനിരുവശത്തും നിരവധിയാളുകളാണ് ‘തമിഴ്‌നാടിന്റെ അമ്മ’യെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയത്. രാജാജി ഹാളിലേക്ക് ആയിരക്കണക്കിന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ഒഴുകി എത്തുകയാണ്. വൈകിട്ടു നാലു Read More …

കേരള നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സംസ്‌കാര ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരാണ് ജയയുടെ സംസ്‌കാര ചടങ്ങിനെത്തുക. ഇന്ന് വൈകിട്ട് 4.30ന് മെറീന ബീച്ചിലെ എംജിആര്‍ സ്മാരകത്തിനു സമീപമാണ് സംസ്‌കാരം നടക്കുക. Read More …