ഉദയ്പൂര്‍ കൊലപാതകത്തെ ശക്തമായി അപലപിച്ച്‌ ഉവൈസി

ഹൈദരാബാദ്: ഉദയ്പൂര്‍ കൊലപാതകത്തെ ശക്തമായി അപലപിച്ച്‌ എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. പ്രവാചക നിന്ദ നടത്തിയ മുന്‍ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊലപാതകം തടയുന്നതില്‍ വീഴ്ച വരുത്തിയ രാജസ്ഥാന്‍ പൊലീസിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ‘ഉദയ്പൂര്‍ സംഭവത്തെ ശക്തമായി അപലപിക്കുന്നു. രാജസ്ഥാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Read More …

ബഹ്റൈനില്‍ നിന്ന് സൗദിയിലേക്ക് കോസ്വേ വഴി മദ്യം കടത്തിയ കേസ് : മലയാളിക്ക് 11 കോടിയോളം രൂപ പിഴ

ദമ്മാം: ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ട്രെയിലറില്‍ മദ്യം കടത്തിയ മലയാളിക്ക് 11 കോടിയോളം രൂപ (5265180 സൗദി റിയാല്‍) പിഴ. ഒപ്പം നാടുകടത്തല്‍ ശിക്ഷയും. ഇത്തരം കേസില്‍ സൗദിയില്‍ വിദേശി കുറ്റവാളിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ് ഇത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുല്‍ മുനീറിനെയാണ് (26) ദമ്മാമിലെ ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. നാലു Read More …

മങ്കി പോക്സ് കൂടുന്നു, ലോകത്ത് 3,400 കേസുകള്‍

ജനീവ: ലോകത്ത് മങ്കി പോക്സ് കൂടുന്നതായി ലോകാരോഗ്യ സംഘടന. 3,400ല്‍ പരം കേസുകളും ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ 17 മുതല്‍ 1,310 പുതിയ കേസുകള്‍ രേഖപ്പെടുത്തി. ഇന്ത്യയില്‍ രോഗത്തിനെതിരെ കടുത്ത ജാഗ്രത എടുത്തിട്ടുണ്ട്. മങ്കി പോക്സ് സംശയിക്കുന്നവരുടെ സാമ്ബിളുകള്‍ വിദഗ്ധ പരിശോധനക്കായി പുണെ വൈറോളജി ലാബിലേക്ക് അയക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. Read More …

കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍നിന്ന് മലയാളി രക്ഷപ്പെട്ടു; കൊല്ലുമെന്ന ഭയമുണ്ടെന്ന് പ്രതി

തിരുവനന്തപുരം: മലയാളിയായ മോഷണക്കേസ് പ്രതി കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. തിരുവനന്തപുരം വലിയതുറ സ്വദേശി വിനോദാണ് ബുധനാഴ്ച രാവിലെ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്. കര്‍ണാടകയിലെ ഹെന്നൂര്‍ പോലീസാണ് മോഷണമുതല്‍ വീണ്ടെടുക്കാനായി വിനോദിനെ തിരുവനന്തപുരത്ത് എത്തിച്ചത്. എന്നാല്‍ ബുധനാഴ്ച രാവിലെ എട്ടുമണിയോടെ തമ്പാനൂരിലെ ലോഡ്ജില്‍നിന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.സ്വര്‍ണമോഷണക്കേസിലാണ് വിനോദിനെ ഹെന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണം തിരുവനന്തപുരത്തെ Read More …

മുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിയില്ലെന്ന് കെ സുധാകരന്‍

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ മുഖ്യമന്ത്രി തെന്നിമാറുന്നു. സ്വപ്നയുടെ രഹസ്യമൊഴി കളവെങ്കില്‍ എന്തുകൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ല. മുഖ്യമന്ത്രി മറുപടി നല്‍കാന്‍ മടിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും കെ സുധാകരന്‍. ബാഗേജ് കാണാതായ സംഭവത്തില്‍ പരസ്പരവിരുദ്ധ കാര്യങ്ങള്‍ ശിവശങ്കറും മുഖ്യമന്ത്രിയും പറയുന്നു. Read More …

രൂപ കൂപ്പുകുത്തി, ഡോളറിന് 79.04 എന്ന വന്‍ ഇടിവ്

മുംബൈ : റെക്കോര്‍ഡ് ഇടിവില്‍ രൂപ. ഒരു ഡോളറിന് 79.04 രൂപ എന്ന വന്‍ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന ആശങ്കയാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ഓഹരി സൂചികകളും കുത്തനെ ഇടിഞ്ഞു.ഓഹരി നാണ്യ വിപണികളില്‍ നിന്നുള്ള ഡോളറിന്റെ പിന്‍വലിക്കലാണ് രൂപയുടെ മൂല്യം ഇത്രയധികം Read More …

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് 4,805 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു. ഇന്ന് 4,805 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 പേര്‍ മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെയും നാലായിരത്തിലധികമായിരുന്നു രോഗികളുടെ എണ്ണം. രാജ്യത്ത് ഇന്നലെ 14,506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ 30 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ Read More …

മട്ടും ഭാവവും കണ്ടിട്ട് ദുരൂഹത മണക്കുന്നു; ഉദയ്പൂര്‍ സംഭവത്തില്‍ സംശയങ്ങളുമായി കെടി ജലീല്‍

മലപ്പുറം: മുഹമ്മദ് നബിയെ നിന്ദിച്ചതുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവം ദേശീയതലത്തില്‍ ചര്‍ച്ചയാണിപ്പോള്‍. രണ്ടു പേര്‍ കൊല നടത്തുന്ന വീഡിയോ ആണ് പുറത്തുവന്നത്. വൈകാതെ ഇവരെ പിടികൂടുകയും ചെയ്തു. അക്രമ സംഭവങ്ങളില്ലാതിരിക്കാന്‍ രാജസ്ഥാന്‍ പോലീസ് ജാഗ്രതയിലാണ്. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന സംഭവത്തില്‍ ചില സംശയങ്ങള്‍ സൂചിപ്പിക്കുകയാണ് കെടി ജലീല്‍ എംഎല്‍എ. അക്രമികള്‍ക്ക് തക്കതായ Read More …