വന്‍ തിരിച്ചുവരവില്‍ എയര്‍ഇന്ത്യ: വിരമിച്ച പൈലറ്റുമാരെ പുനര്‍ നിയമിക്കാനൊരുങ്ങുന്നു

മുംബൈ: എയര്‍ ഇന്ത്യ വിരമിച്ച പൈലറ്റുമാരെ പുനര്‍ നിയമിക്കാനൊരുങ്ങുന്നു. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. എയര്‍ ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് സ്ഥിരത നല്‍കാനായണ് പുതിയ പദ്ധതി. ഒപ്പം പുതുതായി എയര്‍ ഇന്ത്യ വാങ്ങുന്ന 300 സിങ്കിള്‍ എയ്സെല്‍ വിമാനങ്ങളുടെ പ്രവര്‍ത്തന മികവും ലക്ഷ്യം വയ്ക്കുന്നു. പുനര്‍ നിയമിക്കുന്ന പൈലറ്റുമാരെ കമാന്‍ഡര്‍മാരായാണ് നിയമിക്കുക. ഇതിനായി പൈലറ്റുമാരുടെ സമ്മതം തേടിയിരിക്കുകയാണ് Read More …

കേരളത്തില്‍ ബി.ജെ.പിക്ക് ചൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ് മഹാരാഷ്ട്രയിലേക്ക് നോക്കുന്നത് നന്നായിരിക്കും: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ബി.ജെ.പി ബിഹാറിലും മധ്യപ്രദേശിലും കര്‍ണാടകയിലും ഗോവയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമെല്ലാം വിജയകരമായി നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ കമല്‍’ മഹാരാഷ്ട്രയിലും നടപ്പിലാക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തില്‍ ബി.ജെ.പിക്ക് ചൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ് മഹാരാഷ്ട്രയിലേക്ക് നോക്കുന്നത് നന്നായിരിക്കുമെന്നും റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ജനഹിതത്തെ അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം വഴിയും പണവും പ്രലോഭനങ്ങളും നല്‍കിയും അട്ടിമറിക്കുന്നത് Read More …

ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ സമ്മതമില്ലാതെ കോണ്ടം ഊരി മാറ്റുരുത്; പുതിയ നിയമവുമായി അമേരിക്ക

ലൈംഗിക ബന്ധത്തിനിടെ പങ്കാളി അറിയാതെ കോണ്ടം ഊരി മാറ്റുന്നതിനെതിരെയുള്ള നിയമനിര്‍മ്മാണത്തിന് നീക്കം നടത്തി അമേരിക്ക. കഴിഞ്ഞ മാസം അവതരിപ്പിച്ച ബില്ലില്‍ ‘സ്റ്റെല്‍തിംഗ്’ എന്ന ഈ കുറ്റകൃത്യത്തെ ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത്തരം നടപടിക്ക് ഇരകളാകുന്നവര്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കുന്നതിനും, കുറ്റക്കാരെ ശിക്ഷിക്കുന്നതിനും ഈ നീക്കം വഴിയൊരുക്കും.‘കണ്‍സന്റ് ഇസ് കീ ആക്ട്’ എന്ന പേര് നല്‍കിയിരിക്കുന്ന Read More …

പികെ ബഷീര്‍ എംഎല്‍എയെ താക്കീത് ചെയ്ത് മുസ്ലീം ലീഗ്

കോഴിക്കോട്: സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച പികെ ബഷീര്‍ എംഎല്‍എയെ താക്കീത് ചെയ്ത് മുസ്ലീം ലീഗ്. നിറം പറഞ്ഞ് ആക്ഷേപിക്കുന്നത് മുസ്ലീം ലീഗിന്റെ ശൈലിയല്ല. അത്തരം പരാമര്‍ശം നടത്തിയതിന് പികെ ബഷീറിനെ താക്കിത് ചെയ്തതായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ബഷീറിന്റെ പരാമര്‍ശം Read More …

പരമാവധി കുറഞ്ഞ തോതിലായിരിക്കും വൈദ്യുതി നിരക്ക് കൂട്ടുക : മന്ത്രി കെ കൃഷ്‌ണന്‍കുട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്കില്‍ വലിയ വര്‍ധന ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി. പരമാവധി കുറഞ്ഞ തോതിലായിരിക്കും നിരക്ക് കൂട്ടുകയെന്നും, വരവും ചിലവും കണക്കാക്കിയുള്ള വര്‍ധനയാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി അറിയിച്ചു. റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് കൂട്ടാനുള്ള അധികാരമുള്ളത്. പുതിയ നിരക്ക് റെഗുലേറ്ററി കമ്മീഷന്‍ നാളെ ഉച്ചക്ക് പ്രഖ്യാപിക്കുമെന്നും വൈദ്യുതി മന്ത്രി വ്യക്‌തമാക്കി. അതേസമയം ഗാര്‍ഹിക Read More …

ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി; ആക്രമണത്തിന് പരോക്ഷ മറുപടി

ന്യൂഡല്‍ഹി: ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവിട്ട് ഓഫിസ് ആക്രമണത്തിന് രാഹുല്‍ ഗാന്ധിയുടെ മറുപടി. ഇക്കാര്യത്തില്‍ ജനഹിതം പരിഗണിച്ച്‌ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് രാഹുല്‍ ഗാന്ധി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. കേരള മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തും രാഹുല്‍ ഗാന്ധി പുറത്ത് വിട്ടിട്ടുണ്ട്. അതേസമയം, ഓഫീസ് ആക്രമണത്തെ സംബന്ധിച്ച്‌ Read More …

എസ്.എഫ്.ഐക്കാരുടെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ പ്രവണത; ശക്തമായ നടപടിയുണ്ടാകും -മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിന് നേരെയുണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ എം.പിയുടെ ഓഫീസിലേക്ക് Read More …

പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്. പനി ഒരു രോഗമല്ല രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട. രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് പ്രധാനം. നീണ്ടുനില്‍ക്കുന്ന പനി ഏറെ ശ്രദ്ധിക്കണം. പല പനികളും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുണ്ട്. കോവിഡ് 19, ഡെങ്കിപ്പനി, എലിപ്പനി, മലമ്ബനി, ചിക്കുന്‍ഗുനിയ, ചെള്ളുപനി, എച്ച്‌1 എന്‍1, ചിക്കന്‍ പോക്‌സ്, സിക, Read More …