സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ സജീവമാകുന്നു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനാണ് സാധ്യതയുള്ളത്. ഇതുപ്രകാരം വിവിധ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് Read More …

സ്വർണവിലയിൽ വർദ്ധനവ്.; പവന് 520 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഒരു പവന് 520 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്റെ വില 73120 രൂപയായി ഉയർന്നു. 9140 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ സംസ്ഥാനത്ത് ഒരു പവന് സ്വർണത്തിന് 72600 രൂപയായിരുന്നു. ഇന്നലെ ഗ്രാമിന് 55 രൂപയും ഒരു പവന് 440 രൂപയുമാണ് വർധിച്ചത്. ഈ Read More …

സെബ്രെനിസയിലെ കൂട്ടക്കുരുതിയും ഗസയും നല്‍കുന്ന പാഠം ഐക്യരാഷ്ട്രസംഘടന വെറും നോക്കുകുത്തിയെന്നോ?

എഎം യാസര്‍ 2003 ജൂലൈ 11-ന് സരായേവോയുടെ തെരുവുകളില്‍ ഒരു യുവതിയുടെ മുഖചിത്രം പതിപ്പിച്ച വലിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അതില്‍ ഇംഗ്ലീഷിലുള്ള കുറിപ്പുകള്‍ ഏറെ ദുഖ്ിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായിരുന്നു: ”No teeth…?A moustache…?Smell like shit…?Bonsian girl!’ നെതര്‍ലന്‍ഡ് സൈനികരുടെ ഭീകരമായ മനോഭാവത്തിന്റെ അടയാളമായിരുന്നിത്. 1995-ലെ സ്രെബ്രെനിസ കൂട്ടകുരുതിയുടെ നിശബ്ദ സാക്ഷികളായി നിലകൊണ്ട ഐക്യരാഷ്ട്ര സംഘടനയുടെ ‘അശരീര’ Read More …

സര്‍വകലാശാലകള്‍ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നു, വി സിമാര്‍ സംഘപരിവാര്‍ വേദികളില്‍ മുഖ്യ അതിഥികള്‍: എം.വി ഗോവിന്ദന്‍

സര്‍വകലാശാലകള്‍ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വി സിമാര്‍ സംഘപരിവാര്‍ വേദികളില്‍ മുഖ്യ അതിഥികളാവുകയാണെന്ന് എം.വി ഗോവിന്ദന്‍ ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ വികസന കുതിപ്പിലേക്ക് മുന്നേറുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. വലിയ മാറ്റങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാവുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച 100 Read More …

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ; നട തുറന്നു, പ്രതിഷ്ഠ ജൂലൈ 13 ന്.

ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ ശുദ്ധിക്രിയകൾ വൈകിട്ട് 6.30 ന് ആരംഭിക്കും. Read More …

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ വീട്ടിൽ മരിച്ച നിലയില്‍.

ജെയ്സണ്‍ അലക്സ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് കരുതുന്നു. ചെങ്കോട്ടുകോണത്തിന് സമീപം പുതുതായി നിർമ്മിച്ച വീട്ടിലായിരുന്നു ആത്മഹത്യ. മരണ കാരണം വ്യക്തമല്ല. കൊല്ലം സ്വദേശിയാണ് ജെയ്സണ്‍ അലക്സ്. അധ്യാപികയായ ഭാര്യയും മക്കളും സ്കൂളില്‍ പോയ സമയത്താണ് ആത്മഹത്യ. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. Read More …

കേരള സർവകലാശാല രജിസ്ട്രാർ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് മിനി കാപ്പൻ

പദവി ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന് അറിയിച്ച്‌ വിസിക്ക് കത്ത് നല്‍കി. മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നല്‍കി കഴിഞ്ഞദിവസം വി സി ഉത്തരവ് ഇറക്കിയിരുന്നു. വിവാദങ്ങള്‍ക്ക് താല്പര്യമില്ലെന്ന് മിനി കാപ്പൻ വി സിക്ക് നല്‍കിയ കത്തില്‍ പറയുന്നു. അതേസമയം കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനില്‍കുമാറിനെതിരെ അനധികൃത നീക്കവുമായി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മല്‍. Read More …

തിരികെയെത്തിയ പ്രവാസികളെ ബാങ്കുകള്‍  പിന്തുണയ്ക്കണം: പി. ശ്രീരാമകൃഷ്ണന്‍

തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ വായ്പ ലഭ്യമാക്കി ബാങ്കുകള്‍ പിന്തുണയ്ക്കണമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നോര്‍ക്ക ഡിപ്പാര്‍ട്ടുമെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സുമായി(എന്‍ഡിപിആര്‍ഇഎം)ബന്ധപ്പെട്ട് വായ്പ ലഭ്യമാക്കുന്ന ബാങ്കുകളുടെ പ്രതിനിധികളുടെ യോഗം തിരുവനന്തപുരം റസിഡന്‍സി ടവറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രെഡിറ്റ് ഡിപ്പോസിറ്റ് റേഷ്യോ(സിഡി റേഷ്യോ)യില്‍ മുന്നില്‍ Read More …