ഭാരതാംബ വിവാദം: കോഴിക്കോട്ട് മന്ത്രി ശിവൻകുട്ടിക്കുനേരെ കരിങ്കൊടി പ്രതിഷേധം; യുവമോർച്ച-SFI സംഘർഷം

കോഴിക്കോട് : തളിയിൽ യുവമോർച്ച-എസ്എഫ്ഐ സംഘർഷം. ഭാരതാംബ വിവാദത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ യുവമോർച്ച പ്രവർത്തകർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. സംഭവത്തിൽ യുവമോർച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി തളി സാമൂതിരി സ്കൂളിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി വരുന്നതിനിടെയാണ് സംഭവം. തളി ക്ഷേത്രത്തിന് സമീപം യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ച് മന്ത്രിക്കെതിരേ Read More …

ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ആണവോര്‍ജ ഏജന്‍സി

ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയിൽ ആണവോര്‍ജ ഏജന്‍സി. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ഇസ്രയേൽ ആക്രമിച്ചത് ആണവ സുരക്ഷയിൽ വലിയ വീഴ്ചയുണ്ടാക്കിയെന്നും ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഐക്യരാഷ്ട്ര സഭയിൽ വ്യക്തമാക്കി. ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ ഇറാന് പുറത്തേക്കും അപകടസാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. ഇറാൻ-ഇസ്രയേൽ സംഘര്‍ഷത്തിൽ നിര്‍ണായക നിലപാടാണ് Read More …

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി, ഗർഭഛിദ്രത്തിനുള്ള മരുന്നുനൽകി അലസിപ്പിച്ചു; പ്രതി അറസ്റ്റിൽ

മലപ്പുറം : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കുകയും ഗർഭഛിദ്രത്തിനുള്ള മരുന്നുനൽകി അലസിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മലപ്പുറം മങ്ങാട്ടുപുലത്തെ കല്ലൻകുന്നൻ മുഹമ്മദ് ഫാരിഷ്(29)ആണ് മലപ്പുറം പോലീസിന്റെ പിടിയിലായത്. വിവാഹിതനും നാലരവയസ്സുള്ള പെൺകുട്ടിയുടെ പിതാവുമാണ് ഫാരിഷ്. നേരത്തേ വിദേശത്തായിരുന്നു. ലൈംഗികവൈകൃതമുള്ള ഇയാൾ ആഡംബര ബൈക്കുകളിൽ സ്കൂളുകൾ കേന്ദ്രീകരിച്ചു കറങ്ങും. പെൺകുട്ടികളുടെ ശ്രദ്ധപിടിച്ചുപറ്റുകയും വശീകരിച്ച് ബൈക്കിൽകയറ്റി കൊണ്ടുപോവുകയും ചെയ്യും. Read More …

ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസും രണ്ട് ഹെല്‍മെറ്റും നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്രം

ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസും രണ്ട് ഹെല്‍മെറ്റും നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗതവകുപ്പ്. ഇന്ത്യയില്‍ വില്‍പ്പന നടത്തുന്ന എല്ലാ ഇരുചക്രവാഹനങ്ങള്‍ക്കും 2026 ജനുവരി ഒന്നുമുതല്‍ എബിഎസ് ( ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) നിര്‍ബന്ധമാക്കിയിരിക്കുകയാണ്. റോഡപകടങ്ങളും മരണങ്ങളും കുറച്ച്‌ സുരക്ഷ വര്‍ധിപ്പിക്കാനാണ് പുതിയ നീക്കമെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അറിയിച്ചു. നിലവില്‍ 125 സിസി കൂടുതല്‍ എഞ്ചിന്‍ Read More …

ബിഹാറിന് മുകളിൽ ന്യൂനമർദ്ദം: കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു; നാളെ 7 ജില്ലകളിൽ മുന്നറിയിപ്പ്

കേരളത്തിൽ നാളെ മുതൽ മഴ സജീവമാകാൻ സാധ്യത. ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിൻ്റെയും ഫലമായി സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. 23ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 24ന് Read More …

ശശി തരൂർ കോൺഗ്രസിന്റെ അവിഭാജ്യ ഘടകം: കെ സി വേണുഗോപാൽ

അഭിപ്രായ സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും നൽകുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് കെ സി വേണുഗോപാൽ. ആരെങ്കിലും അഭിപ്രായവ്യത്യാസം പറഞ്ഞാൽ 52 വെട്ട് വെട്ടി ശരിയാക്കി കളയാമെന്ന് പറയുന്ന പാർട്ടി അല്ല. അതാണ് പാർട്ടിയുടെ സൗന്ദര്യം,പക്ഷേ പാർട്ടിയുടെ ആശയങ്ങളും ലക്ഷ്യങ്ങളും ഒക്കെയുണ്ട്. അതുമായി ബന്ധപ്പെട്ട് പോകണമെന്ന നിർദ്ദേശം എല്ലാവർക്കും നൽകിയിട്ടുണ്ട്. ലക്ഷ്മണരേഖ കടക്കുന്നു എന്ന് തോന്നിയാൽ പാർട്ടി നടപടി Read More …

യോഗയെ ഏറ്റെടുത്തത് പോലെ സംസ്ഥാന സർക്കാർ ഭാരതാംബയേയും ഏറ്റെടുക്കും: കെ സുരേന്ദ്രൻ.

യോഗയെ പരിഹസിച്ചവരാണ് ഇപ്പോൾ ഭാരതാംബയെ എതിർക്കുന്നതെന്നും രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ യോഗയെ ഏറ്റെടുത്തത് പോലെ ക്ലിഫ് ഹൗസിൽ വരെ ഭാരതാംബയെ വെക്കുമെന്നും ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അന്താരാഷ്ട്ര യോഗാദിനം ആചരിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചപ്പോൾ അത് സംഘപരിവാർ അജണ്ടയാണെന്നും അപരിഷ്കൃതമാണെന്നും പറഞ്ഞവരാണ് മുഖ്യമന്ത്രിയും മന്ത്രിമാരും . എന്നാൽ ഇന്ന് Read More …

‘റേഷൻ മണ്ണെണ്ണ വിതരണം നാളെ മുതൽ, പ്രശ്നങ്ങൾ അവസാനിച്ചു: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ മണ്ണെണ്ണ ‌വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിച്ചെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകൾ നിലനിന്നിരുന്നുവെന്നും ഇന്നലെ ഈ ആശങ്കകൾ എല്ലാം അവസാനിപ്പിച്ചുവെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. നാളെ മുതൽ മണ്ണെണ്ണ വിതരണം ആരംഭിക്കും. റേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി. Read More …