ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിവരവെ കാറിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

അടൂർ ഏനാത്ത് പിടിഞ്ഞാറ്റിൻകര ദേശക്കല്ലുംമൂട് കൈമളേത്ത് കിഴക്കേതിൽ അശോകന്റെയും രമയുടെയും മകൾ ഐശ്വര്യയാണ് (23) മരിച്ചത്. എം സി റോഡിൽ ഏനാത്ത് പെട്രോൾ പമ്പിന് സമീപം സ്വകാര്യ ദന്താശുപത്രിയ്ക്കു മുന്നിലാണ് അപകടം ഉണ്ടായത്. കുളക്കട ആലപ്പാട്ട് ദേവീ ക്ഷേത്രത്തിലെ സപ്‌താഹത്തിന് ബന്ധുവും അയൽവാസിയുമായ ശ്രുതിയ്ക്കും മൂന്ന് വയസുള്ള കുഞ്ഞുമൊത്ത് റോഡരികിലൂടെ നടന്ന് വരികെ എതിർ ദിശയിൽ Read More …

സ്‌കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കാന്തപുരം അബൂബക്കർ മുസ്ലിയാരും

വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആലോചനയോടെ വേണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മാറ്റങ്ങൾ കൃത്യമായ പഠനത്തിൻറയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാകണം. മാറ്റങ്ങളിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്നും കാന്തപുരം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്തിന്റെ മലപ്പുറം നേതൃക്യാമ്പിലാണ് കാന്തപുരത്തിന്റെ വിമർശനം. സ്കൂൾ സമയ മാറ്റത്തിനെതിരെ നേരത്തെ ഇകെ വിഭാഗം സമസ്‌ത സമരം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് Read More …

സർക്കാരിൻറെ ബുദ്ധിശൂന്യമായ പ്രവർത്തികൾ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുകയാണെന്ന് രമേശ് ചെന്നിത്തല

കീം റിസൾട്ട് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് റാങ്ക് ലിസ്റ്റ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയ ബുദ്ധിശൂന്യമായ നടപടിയിലൂടെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി സർക്കാർ അവതാളത്തിൽ ആക്കിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനം വഴിമുട്ടിയെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ എങ്ങനെയും തകർക്കുക എന്നത് സർക്കാർ പ്രഖ്യാപിത ലക്ഷ്യമായി എടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി Read More …

മലയാളികൾ ഉൾപ്പെടെ 44 ഇന്ത്യക്കാർ മനുഷ്യക്കടത്തുസംഘത്തിൻ്റെ പിടിയിൽ മ്യാൻമാറിൽ കുടുങ്ങിയതായി വിവരം.

കാസർകോട് പടന്ന സ്വദേശി മഷൂദ് അലിയാണ് ഇക്കാര്യങ്ങൾ അധികൃതരെ അറിയിച്ചത്. മഷൂദ് അലിക്കൊപ്പം മുറി പങ്കിട്ടിരുന്ന കൊല്ലം സ്വദേശി ജിഷ്ണുവിനെ കഴിഞ്ഞ ദിവസം മുതൽ കാണാതായെന്നും വിവരമുണ്ട്. മനുഷ്യക്കടത്തുകാരുടെ പിടിയിലകപ്പെട്ടതു സംബന്ധിച്ച് മഷൂദ് അലി പത്തുദിവസം മുൻപ് ഇന്ത്യൻ എംബസിയെ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന പരാതിയും ഉയരുന്നു. സാമൂഹികമാധ്യമങ്ങൾ വഴിയുള്ള പരസ്യം വിശ്വസിച്ച് റിക്രൂട്ട് ചെയ്യപ്പെട്ടവരാണ് കുടുങ്ങിയത്. Read More …

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് വീണ്ടും ശശി തരൂർ എംപി

മോദി വ്യക്തിപ്രഭാവമുള്ള നേതാവാണെന്നും കോൺഗ്രസിൻറെ ഇടതുപക്ഷ നയങ്ങളിൽ നിന്നും രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപ്രഭാവമുള്ള നേതാവിൻറെ നേതൃത്വത്തിലും കേന്ദ്രീകൃത ഭരണത്തിലുമാണ് ഇത് സാധ്യമായതെന്നും ശശി തരൂർ പറഞ്ഞു. ലണ്ടനിലെ ജിന്റൽ ഗ്ലോബൽ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് തരൂർ ഈ പരാമർശം നടത്തിയത്. അടിയന്തിരാവസ്ഥയെ വിമർശിച്ചുള്ള ലേഖനത്തിന് പിന്നാലെയാണ് മോദി പരാമർശം. ഇന്ദിരാ Read More …

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ13 ന്; പൂജകൾക്കായി നാളെ നട തുറക്കും

ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠ ജൂലൈ13 ന്. ജൂലൈ13 ന് പകൽ11നും 12 നും മധ്യേയുള്ള കന്നി രാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ കർമ്മം നടക്കുക. പ്രതിഷ്ഠാ ചടങ്ങുകൾക്കായി നാളെ നട തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറന്ന Read More …

കീം പ്രവേശന പരീക്ഷയിൽ മാർക്ക് ഏകീകരണത്തിന് അടിസ്ഥാനമാക്കിയ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

കീം പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവേയാണ് ഈ ഉത്തരവ്. എല്ലാവർക്കും തുല്യ അനുപാതത്തിൽ പരിഗണിക്കാനാണ് ഈ നടപടിയെന്നാണ് കേരള സർക്കാരിന്റെ വാദം. പഴയ രീതിയിൽ അനുപാതം എടുത്താൽ കേരള സിലബസിലെ കുട്ടികൾ പിന്നിലായിരിക്കും. പുതിയ നടപടിയിൽ രണ്ട് സിലബസിലും തുല്യ അനുപാതം ഉണ്ടാവുമെന്നും സർക്കാർ പറയുന്നു. എൻജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണൽ Read More …

കരിപ്പൂര്‍ വിമാനത്താവളം; ‘സ്വകാര്യ കാറുകള്‍ക്ക് പ്രവേശന ഫീസ് നിര്‍ത്തും, പാര്‍ക്ക് ചെയ്താല്‍ ഫീസ്’

കരിപ്പൂര്‍ : സ്വകാര്യ കാറുകള്‍ക്ക് വിമാനത്താവളത്തിലേക്ക് പ്രവേശന ഫീ നിര്‍ത്തലാക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ മുനീര്‍ മാടമ്പാട്ട്. ആളെ ഇറക്കിപ്പോവണം. പാര്‍ക്ക് ചെയ്താല്‍ ഫീസ് വാങ്ങും. എന്നാല്‍, ടാക്‌സികള്‍ക്ക് പ്രവേശന ഫീസുണ്ടാവും. കാര്‍ പാര്‍ക്കിങ്ങിന് പുതിയ ടെന്‍ഡര്‍ വിളിക്കുന്നുണ്ട്. വിമാനത്താവളത്തിന് മുന്നില്‍ കാര്‍ പാര്‍ക്കിങ്ങിനായി 15.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കളക്ടര്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും മുനീര്‍ മാടമ്പാട്ട് പറഞ്ഞു. Read More …