
സംഭവത്തില്‍ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ രതീഷ് കുമാറിന്‍റെ ശബ്ദരേഖ ഉള്‍പ്പെടെ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. പടിഞ്ഞാറത്തറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ വനംവകുപ്പില്‍ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്.
പ്രതിയായ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാര്‍ അതിജീവിതയോട് നടത്തിയ സംഭാഷണമാണ് ഇന്നലെ പുറത്ത് വന്നത്. പരാതിയില്‍ നിന്ന് പിൻമാറാൻ രതീഷ് കുമാർ യുവതിക്ക് മേല്‍ സമ്മർദം ചെലുത്തുന്നതാണ് സംഭാഷണം. തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാർ പറയുന്നത് സംഭാഷണത്തിലുണ്ട്.