
അസമിൽനിന്നുള്ള ഒൻപത് അതിഥിത്തൊഴിലാളികളാണ് മരിച്ചത്. ഒരാൾക്ക് പരിക്കറ്റു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പൊന്നേരിക്ക് സമീപം എന്നൂരിലെ താപവൈദ്യുതി നിലയത്തിലെ നിർമാണ സ്ഥലത്താണ് അപകടo.
1,320 മെഗാവാട്ട് മെഗാവാട്ട് ശേഷിയുള്ള എന്നൂർ പ്രത്യേക സാമ്പത്തിക മേഖലയിലെ താപവൈദ്യുതി നിലയത്തിനായി ഒരു കോൺക്രീറ്റ് കമാനം നിർമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കമാനം നിർമിക്കുന്നതിനായി സ്ഥാപിച്ച ഇരുമ്പുതട്ട് തകർന്നുവീഴുകയായിരുന്നു. 20 അടിയിലധികം ഉയരത്തിലായിരുന്നു തൊഴിലാളികൾ ജോലിചെയ്‌തിരുന്നത്. സഹപ്രവർത്തകർ ഉടൻതന്നെ പത്തുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒൻപത് പേരും വഴിമധ്യേ മരിച്ചു.