
ഈ വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസിനോട് ഹൈകോടതി ഉത്തരവിട്ടിരിക്കുന്നത്
സമഗ്രമായ അന്വേഷണം വേണമെന്നാണ്..
ഹൈക്കോടതി ജഡ്ജിന്റെ മേൽനോട്ടത്തിൽ തന്നെ അന്വേഷണം കൊണ്ടുപോകുന്ന തീരുമാനം സ്വാഗതാർഹമാണന്നും മന്ത്രി പറഞ്ഞു.
പരാതി ഉന്നയിച്ച ആളുടെ സഹോദരിയുടെ വീട്ടിൽ നിന്ന് തന്നെ പീഡം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് ആദ്യമായി വെളിയിൽ വന്നത്
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടേത് ആസൂത്രിതമായ ഗൂഢനീക്കമാണെന്നും മന്ത്രി പറഞ്ഞു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇടപെടലിൽ ദുരൂഹതയുണ്ടെന്നും കൃത്യമായ വിവരം വെളിയിൽ വരുമെന്നും ഇത് കോടതിയെ അറിയിക്കുമെന്നും മന്ത്രി കോട്ടയത്ത് പ്രതികരിച്ചു..