ഉത്തര്‍പ്രദേശില്‍ 10 മാസത്തിനിടെ നടന്നത് 29 ഏറ്റുമുട്ടല്‍ കൊലകള്‍

ലഖ്‌നൗ: കഴിഞ്ഞ 10 മാസത്തിനിടെ ഉത്തര്‍പ്രദേശ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചത് 29 പേരെയെന്ന് കണക്കുകള്‍. മാര്‍ച്ച് 20 മുതലുള്ള കണക്കുകള്‍ പ്രകാരം ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ 921 ഏറ്റുമുട്ടലുകളാണ് ഉത്തര്‍പ്രദേശില്‍ നടന്നത്. ഏറ്റുമുട്ടലില്‍ മുന്ന് പോലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്.

ഉത്തര്‍ പ്രദേശില്‍ വര്‍ധിച്ചുവരുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തര്‍ പ്രദേശിന് നേട്ടീസ് അയച്ചിരുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആറുമാസങ്ങള്‍ക്കം നടന്നത് 19 ഏറ്റുമുട്ടലുകളാണ്. മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചതിന് ശേഷവും എട്ട് ഏറ്റുമുട്ടലുകള്‍ കൂടി ഉത്തര്‍പ്രദേശില്‍ നടന്നു. പുതിയവര്‍ഷം മാത്രം നടന്നത് മുന്നെണ്ണമാണ്. ഇക്കാലയളവില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ അടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്.

അതേസമയം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അയച്ചുവെന്ന് പറയുന്ന നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് യു.പി. സര്‍ക്കാര്‍ പറയുന്നത്. ഉത്തര്‍പ്രദേശില്‍ 10 മാസത്തിനിടെ നടന്ന ഏറ്റുമുട്ടലുകളില്‍ 196 പേരെ പരിക്കുകളോടെ പിടികൂടി. 2,214 പേരെ അറസ്റ്റ് ചെയ്തു, 210 പോലീസുകാര്‍ക്ക് പരിക്കേറ്റു. ജീവനോടെയൊ അല്ലാതെയോ പിടികൂടിയാല്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള 1688 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് കണക്കുകള്‍ പറയുന്നത്. 12,000 മുതല്‍ ഒരുലക്ഷം വരെ പാരിതോഷികമാണ് ഇവര്‍ക്ക് പോലീസ് പ്രഖ്യാപിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *