വി.ടി. ബല്‍റാമിന് നേരെ കരിങ്കൊടി പ്രതിഷേധം

തൃത്താല: എ.കെ.ജിക്കെതിരായ പരാമര്‍ശത്തില്‍ വി.ടി. ബല്‍റാം എം.എല്‍.എക്കെതിരെ പ്രതിഷേധം. ബല്‍റാമിന്റെ വാഹനത്തിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.

എം.എല്‍.എയുടെ വാഹനം തടയാന്‍ പ്രതിഷേധക്കാര്‍ ശ്രമം നടത്തി. എന്നാല്‍, വന്‍ പൊലീസ് സന്നാഹം ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ തടഞ്ഞു നിര്‍ത്തി. ബല്‍റാമിന്റെ വാഹനത്തിനും പൊലീസ് അകമ്പടി ഉണ്ടായിരുന്നു.

കരിങ്കൊടി പ്രതിഷേധത്തെ മാനിക്കുന്നുവെന്നും പരിപാടികള്‍ തടസപ്പെടുത്താന്‍ ശ്രമം ഉണ്ടായാല്‍ അത് ജനങ്ങളോടുള്ള വെല്ലുവിളിയായി സമൂഹം തിരിച്ചറിയുമെന്നും യോഗത്തില്‍ ബല്‍റാം ചൂണ്ടിക്കാട്ടി.

മരണമടഞ്ഞ അംഗത്തെിന്റെ കുടുംബത്തിനുള്ള ഇന്‍ഷുറന്‍സ് സഹായം കൈമാറുന്നതിനായി ക്ഷീരോല്‍പാദന സഹകരണ സംഘങ്ങള്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ബല്‍റാം.

Leave a Reply

Your email address will not be published. Required fields are marked *