ഷുഹൈബ് വധം ; കെ.സുധാകരന്റെ നിരാഹാരസമരം അവസാനിപ്പിച്ചു

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാരങ്ങാനീര് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

ചൊവ്വാഴ്ച നിരാഹാര സമരം അവസാനിപ്പിക്കുമെന്നും കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *