രാജ്യത്ത് 24 മണിക്കൂറില്‍ 2067 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രാജ്യത്തെ പൊസിറ്റിവിറ്റി നിരക്ക് 0.49 ശതമാനം

ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറില്‍ 2067 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 0.49 ശതമാനമാണ് രാജ്യത്തെ പൊസിറ്റിവിറ്റി നിരക്ക്. ദില്ലി, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ പ്രതിദിന രോഗികളുടെ എണ്ണം നൂറ് കടന്നത്.

നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്ബിലുള്ളത്.

ദില്ലിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താനുള്ള നിര്‍ണ്ണായകമായ ദുരന്ത നിവാരണ അതോറിറ്റി യോഗം ഇന്ന് ചേരും. തലസ്ഥാനത്ത് മാസ്‌ക് ഉള്‍പ്പെടെ ഉള്ള നിബന്ധനകള്‍ വീണ്ടും കര്‍ശനമാക്കിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *