മലപ്പുറം: രാജ്യത്തുടനീളം തക്കാളി വില കുതിച്ചുയരുകയാണ്. കഴിഞ്ഞദിവസത്തെ കണക്കനുസരിച്ച് തക്കാളിയുടെ അഖിലേന്ത്യാവില കിലോക്ക് 35.08 രൂപയായിരുന്നു. തക്കാളിക്ക് ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത് കേരളത്തിലാണ്.
കിലോക്ക് 100 രൂപയാണ് തക്കാളി വില്‍പ്പന നടത്തുന്നത്. കര്‍ണാടകയില്‍ തക്കാളിക്ക് കിലോക്ക് 80 രൂപയായിരുന്നു വില. മുംബൈയില്‍ 65 രൂപയും കൊല്‍ക്കത്തയില്‍ 83 രൂപയും ചെന്നൈയില്‍ 77 രൂപയുമാണ് തക്കാളിയുടെ വിലയുള്ളത്. താരത്മ്യേന ഡല്‍ഹിയില്‍ തക്കാളിയുടെ വില കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹിയില്‍ വിലയില്‍ 10 ശതമാനം മാത്രമാണ് വര്‍ധനയുണ്ടായതെന്ന് ഇന്‍ഫോര്‍മിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
