ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രനട ഇന്നലെ രാത്രി പത്തിന് അടച്ചൂ . കര്‍ക്കിടക മാസ പൂജകള്‍ക്കായി ജൂണ്‍ 14 ന് വൈകിട്ട് വീണ്ടും തുറക്കും.
ഇടവമാസ പൂജകള്‍ക്കായി നട തുറന്നതു മുതല്‍ തോരാതെ പെയ്ത മഴയിലും വന്‍ ഭക്ത ജനത്തിരക്കാണനുഭവപ്പെട്ടത്.
അതിതീവ്ര മഴയുടെ മുന്നിയിപ്പ് ഉണ്ടായിരുന്നതിനാല്‍ തീര്‍ത്ഥാടകരുടെ ചെറിയ വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെയേ പ്രവേശനം അനുവദിച്ചിരുന്നുള്ളു. ത്രിവേണി സ്റ്റാന ഘട്ടത്തിന്റെ കുളിക്കടവുകള്‍ മുങ്ങിയില്ലെങ്കിലും പമ്ബാ സ്നാനത്തിനും നദിയിലേക്കിറങ്ങുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
വാദ്യ മേളങ്ങളുടെ അകമ്ബടിയോടെ ഇന്നു നടന്ന കലശ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഇന്ന് ദീപാരാധനയ്ക്ക് ശേഷം പടി പൂജയും ഉണ്ടാകും.
