സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള എല്ലാ സാംസ്കാരിക പൈതൃക സംരക്ഷണ കേന്ദ്രങ്ങളും പൊതു ജനങ്ങള്‍ക്ക് തിങ്കളാഴ്ചമുതല്‍ തുറന്നുകൊടുക്കുമെന്ന് സൗദി ഹെറിറ്റേജ് കമീഷന് പ്രഖ്യാപിച്ചു.
സന്ദര്‍ശകരെ കാത്തിരിക്കുന്ന പ്രധാന പൈതൃക കേന്ദ്രങ്ങളും പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിച്ച സമയവും കമീഷന് വ്യക്തമാക്കി.
വിവിധ പൈതൃക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അറബ് സംസ്കാരത്തിന്റെ നാള്‍വഴികള്‍ അറിയുവാനും ചരിത്രാവബോധം ലഭിക്കുവാനും സഹായിക്കുമെന്ന് കമീഷന് വക്താവ് അഭിപ്രായപ്പെട്ടു. തബൂക്കിലെ ദുബയിലെ ചരിത്രപ്രസിദ്ധമായ കിങ് അബ്ദുല്‍ അസീസ് കോട്ട ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഒമ്ബതിനും വൈകീട്ട് അഞ്ചിനും ഇടയിലും വെള്ളിയാഴ്ച വൈകീട്ട് 3:30 മുതലും തുറക്കും.
