കോണ്‍ഗ്രസിന്റെ കോട്ടകള്‍ തകര്‍ന്നു കൊണ്ടിരിക്കുന്നു ; കോടിയേരി ബാലകൃഷ്ണന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോണ്‍ഗ്രസിന്റെ കോട്ടകള്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണ്. തൃക്കാക്കരയിലും യുഡിഎഫ് തകരും. ഇടത് മുന്നണി മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കും. കഴിഞ്ഞ തവണ യുഡിഎഫ് നേടിയ ഭൂരിപക്ഷത്തേക്കാള്‍ ഒരു വോട്ടെങ്കിലും ഇക്കുറി എല്‍ഡിഎഫിന് അധികം ലഭിക്കുമെന്നും കോടിയേരി പറഞ്ഞു.

തൃക്കാക്കരയില്‍ എസ്‍ഡിപിഐയുടെയോ ആര്‍എസ്‌എസിന്റെയോ വോട്ട് വേണ്ട. ഇരു കൂട്ടരും വര്‍ഗീയ കക്ഷികളാണെന്നാണ് സിപിഐഎം നിലപാടെന്നും കോടിയേരി ബലകൃഷ്ണന്‍ പറഞ്ഞു.

പി.സി.ജോര്‍ജിന്റേത് വിഷം ചീറ്റുന്ന വാക്കുകളാണ്. ജോര്‍‍ജിനെ പോലെ ബിജെപി നേതാക്കള്‍ പോലും പ്രസംഗിച്ചിട്ടില്ല. പി.സി.ജോര്‍ജിന്റെ അറസ്റ്റ് നാടകമല്ല. ശക്തമായ നടപടിയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചത്. ഇടതുപക്ഷം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കില്ല.

ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ പരാമ‌ശത്തിനെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. എസ്‍ഡിപിഐയുമായി ഒരു സഹകരണത്തിനും ഇടതില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *