സത്യേന്ദര്‍ ജെയിന് തികഞ്ഞ രാജ്യസ്നേഹി, കേസ് വ്യാജം; അരവിന്ദ് കെജ്രിവാള്
- 15m
ഡല്‍ഹി: കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്ത ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ ന്യായീകരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.
സത്യേന്ദറിനെതിരായ കള്ളപ്പണക്കേസ് വ്യാജമാണെന്നും അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കുമെന്നും കെജ്രിവാള് വ്യക്തമാക്കി.
കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തില്‍ തിങ്കളാഴ്ചയാണ് ഇ.ഡി. സത്യേന്ദറിനെ അറസ്റ്റ് ചെയ്തത്. സി.ബി.ഐ. 2017 ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. ഇദ്ദേഹത്തിനെതിരേ കള്ളപ്പണക്കസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
