നിലമ്പൂർ . സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് നഗ്നഫോട്ടോകൾ കൈക്കലാക്കുകയും പിന്നീട് ഈഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് പീഢിപ്പിക്കാൻ ശ്രമിക്കുകയും, പെൺകുട്ടിയുടെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കാനും ശ്രമിച്ച കോഴിക്കോട് കാക്കൂർ പാവണ്ടൂർ സ്വദേശി കാപ്പുമ്മൽ മുഹമ്മദ് സാദിഖ്, വ.19, നെയാണ് നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. പീഢന ശ്രമം പെൺകുട്ടി ചൈൽഡ് ലൈനിൽ അറിയിക്കുകയും ചൈൽഡ് ലൈൻ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ഇന്നലെ കേസ്സ് രജിസ്റ്റർ ചെയ്ത പോലീസ് കാക്കൂരിലുള്ള വീട്ടിൽ വെച്ച് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. SI ശശികുമാർ , സിപിഓമാരായ അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്
