ഇടതു ഭരണം മോശമാണെന്ന് ജനം വിധിയെഴുതി: യു.ഡി.എഫ് മുന്നേറ്റത്തില്‍ കുഞ്ഞാലിക്കുട്ടി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ ഉമ തോമസ് 10017 വോട്ടിന് മുന്നില്‍ നില്‍ക്കുമ്ബോള്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.

ഉമ തോമസിന്റെ വിജയമുറപ്പാണെന്നും ഇടതു ഭരണം മോശമാണെന്ന് ജനം വിധിയെഴുതിയെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, തൃക്കാക്കരയില്‍ പി.ടി.തോമസിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തിന് ഉമ ജയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. യു.ഡി.എഫ് ചരിത്രത്തില്‍ ഏറ്റവും ചിട്ടയോടെ നടന്ന പ്രചാരണമായിരുന്നു തൃക്കാക്കരയിലേതെന്നും യു.ഡി.എഫിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വിജയമാകും തൃക്കാക്കരയിലേതെന്നും സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *