കൊച്ചിക്ക് പഴയ കൊച്ചിയായിരിക്കാനാണ് വിധിയെന്ന് എം.എം മണി എംഎല്‍എ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വോട്ടണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് ഫെയ്സ്ബുക്കിലൂടെ മണിയുടെ പ്രതികരണം.
അതേസമയം തൃക്കാക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് മികച്ച ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുകയാണ്.
വ്യത്യസ്‍തമായ ജനവധിയാണ് ഉണ്ടായിരിക്കുന്നത് സിപിഐഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പിനെ നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നയിച്ചത് ജില്ലാ നേതൃത്വമാണ്. മുഖ്യമന്ത്രിയുടെ പരിപാടിയും മന്ത്രിമാരുടെ പരിപാടിയും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടത്തിയത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്കോ പാര്‍ട്ടി സെക്രട്ടറിക്കോ ഇതില്‍ ബന്ധമില്ലെന്നും സിഎന്‍ മോഹനന്‍ കൂട്ടിച്ചേര്‍ത്തു.
