മലപ്പുറം: രണ്ട് മാസത്തിനിടെ വളാഞ്ചേരി പൊലീസ് പിടികൂടിയത് 10 കോടിയുടെ കുഴല്‍പ്പണം. കഴിഞ്ഞ ദിവസം 1.65 കോടി രൂപയുമായി രണ്ട് പേര്‍ പിടിയിലായി.
കാറില്‍ പണവുമായെത്തിയ പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി അന്‍സാര്‍ (36), വല്ലപ്പുഴ സ്വദേശി ഫൈസല്‍ (33) എന്നിവരെയാണ് പിടികൂടിയത്.
വാഹനങ്ങളില്‍ കടത്തുന്ന പണമാണ് കൂടുതലും പിടിച്ചെടുത്തത്. കാറിന്റെ സ്റ്റീരിയോ എടുത്ത് മാറ്റി രഹസ്യ അറ നിര്‍മിച്ചാണ് പണം സൂക്ഷിച്ചിരുന്നത്.
പുറമേ നിന്ന് നോക്കിയാല്‍ സ്റ്റീരിയോ ഘടിപ്പിച്ചതായാണ് തോന്നുക. സംശയം തോന്നി പൊലീസ് ഇളക്കി നോക്കുകയായിരുന്നു. 500രൂപയുടെ നോട്ടുകളാണ് കാറിലുണ്ടായിരുന്നത്.
രഹസ്യ വിവരത്തെ തുടര്‍ന്നുള്ള വാഹന പരിശോധനയിലാണ് സംഘത്തെ കൊളമംഗലത്ത് വെച്ച് പിടികൂടിയത്.
