രണ്ട് ദിവസം ഉയര്‍ന്ന് നിന്ന ശേഷം കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. ഒരു പവന് സ്വര്‍ണത്തിന് 280 രൂപയാണ് കുറഞ്ഞത്.
38,200 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണിവില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 35 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
4775 രൂപയാണ് ഇന്നത്തെ വിപണി വില. 5,210 രൂപയാണ് ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിവില. കഴിഞ്ഞ ദിവസം 5,247 രൂപയായിരുന്നു. 37 രൂപയുടെ ഇടിവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 67 രൂപയാണ് വെള്ളിയുടെ വിപണി വില. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിപണിവിലയിലും മാറ്റമില്ല. 100 രൂപയാണ് 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില.
