പഞ്ചാബില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: നാല് മുന്‍ മന്ത്രിമാര്‍ ബിജെപിയിലേക്ക്

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍​ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാക്കളും മുന്‍ മന്ത്രിമാരുമായ നാല് പേര്‍ കൂടി ബിജെപി കൂടാരത്തിലേക്ക്.

മുന് പഞ്ചാബ് ക്യാബിനറ്റ് മന്ത്രിമാരായ ഗുര്പ്രീത് സിംഗ് കംഗാര്, ബല്ബീര് സിംഗ് സിദ്ധു, രാജ്കുമാര് വെര്ക്ക, സുന്ദര് ഷാം അറോറ, മുന് എംഎല്‌എ കേവല് സിംഗ് ധില്ലന് എന്നിവരാണ് കോണ്‍​ഗ്രസില്‍ നിന്ന് രാജിവെച്ച്‌ ബിജെപിയില്‍ ചേരുന്നത്.

സുനില്‍ ജാഖര്‍ കഴിഞ്ഞ മാസം ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്നുള്ള കൂട്ട പലായനം. പഞ്ചാബില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കനത്ത തോല്‍വിയില്‍ മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ വിമര്‍ശനം നടത്തിയ സംഭവത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് ലഭച്ചതിന് പിന്നാലെയാണ് ജാഖര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച്‌ ബിജെപിയില്‍ ചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *