പെരിന്തല്‍മണ്ണ: വിവാഹം ചെയ്തതായി വിശ്വസിപ്പിച്ചും ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞും യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍.
കോട്ടക്കല്‍ പറപ്പൂര്‍ മുല്ലപ്പറമ്ബ് തൈവളപ്പില്‍ സക്കരിയയെയാണ് (33) പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. കൊല്ലം സ്വദേശിനിയായ 27കാരിയാണ് പീഡനമാരോപിച്ച് കോട്ടക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്.
കുറ്റിപ്പുറത്ത് വെച്ച് വിവാഹം ചെയ്തതായി വിശ്വസിപ്പിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. വയനാട്, പെരിന്തല്‍മണ്ണ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. പരാതിയില്‍ കോട്ടക്കല്‍ പൊലീസ് കഴിഞ്ഞ ഒന്നിന് കേസെടുത്തിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്റ്റേഷനിലേക്ക് മാറ്റിയ കേസിന്‍റെ അന്വേഷണത്തിനിടെ യുവാവ് കോട്ടയത്തുണ്ടെന്ന് വിവരം ലഭിച്ചു. ഇതോടെ പെരിന്തല്‍മണ്ണ എസ്.ഐ ഷൈലേഷ് കുമാറും സംഘവും കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍നിന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.തുടര്‍ന്ന് പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
