കേന്ദ്രം ഇന്ധനവില കുറച്ചിട്ടും, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്തുകൊണ്ട് കുറയ്ക്കുന്നില്ല; സ്മൃതി ഇറാനി

കേന്ദ്രം ഇന്ധനവില കുറച്ചിട്ടും, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്തുകൊണ്ട് കുറയ്ക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

റായ്പൂരിലെ ബിജെപി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതിപ്രകരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും 9 രൂപയും 7 രൂപയും കുറച്ചു. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ഒരു ലക്ഷം കോടിയുടെ നികുതി ഭാരം ഏറ്റെടുത്തു. ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് സിലിണ്ടറിന് 200 രൂപയുടെ ഇളവ് നല്‍കി. സൗജന്യമായി കൊവിഡ് വാക്‌സിനുകളും റേഷനും നല്‍കിയെന്നും സ്മൃതി ഇറാനി പറഞ്ഞു. അമേഠിയുടെ വികസനത്തിനായി ​കോണ്‍​ഗ്രസ് ഒന്നും ചെയ്തില്ലെന്നും അവര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും അമേഠിയില്‍ ആദ്യ പാസ്‌പോര്‍ട്ട് ഓഫീസ് സ്ഥാപിച്ചത് പ്രധാനമന്ത്രി മോദിയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ തോല്‍പ്പിച്ചാണ് സ്മൃതി ഇറാനി എംപിയായത്.

Leave a Reply

Your email address will not be published. Required fields are marked *