കൊച്ചി: ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം ആലുവയില്‍ സ്വര്‍ണ പണിക്കാരനെയും കുടുംബത്തെയും ബന്ധിയാക്കി സ്വര്‍ണവും പണവും കവര്‍ന്നു. ആലുവ ബാങ്ക് കവലയില്‍ താമസിക്കുന്ന സഞ്ജയുടെ വീട്ടില്‍ നിന്നും 37.5 പവന് സ്വര്‍ണവും 1,80,000 രൂപയുമാണ് നാലംഗ സംഘം തട്ടിയെടുത്തത്. സംഘം മടങ്ങിയ ശേഷം നല്കിയ മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. സിസിറ്റിവി ദൃശ്യങ്ങള്‍ കിട്ടാതിരിക്കാന്‍ ഹാര്‍ഡ് ഡിസ്ക്കും തട്ടിപ്പ് സംഘം കൊണ്ടുപോയി. തൊട്ടടുത്ത ഹോട്ടലില്‍ നിന്നും കിട്ടിയ സിസിറ്റിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആലുവ പൊലീസ് അന്വേഷണം തുടങ്ങി.
