പി​ണ​റാ​യി വി​ജ​യ​ന് മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ല്‍ തു​ട​രാ​ന്‍ അ​ര്‍‌​ഹ​ത​യി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ന് മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ല്‍ തു​ട​രാ​ന്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ര്‍‌​ഹ​ത​യി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍.

ഒ​രു മ​ണി​ക്കൂ​ര്‍ തി​ക​ച്ച്‌ ക​സേ​ര​യി​ല്‍ ഇ​രി​യ്ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് യോ​ഗ്യ​ത​യി​ല്ലെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണം. പി​ബി മു​ഖ്യ​മ​ന്ത്രി തു​ട​ര​ണ​മോ എ​ന്ന് തീ​രു​മാ​നി​ക്ക​ണം. മു​ഖ്യ​മ​ന്ത്രി​യെ ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് തെ​ളി​യും​വ​രെ മാ​റ്റി​നി​ര്‍​ത്ത​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു മു​ഖ്യ​മ​ന്ത്രി​യും സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ പ​ങ്കാ​ളി​യാ​യി​ട്ടി​ല്ല. നാ​ടി​നെ സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ അ​മ്ബ​രി​പ്പി​ച്ചു. എ​ല്ലാം അ​ഴി​മ​തി​യു​ടെ​യും ചു​രു​ളു​ക​ള്‍ അ​ഴി​യു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി മാ​ത്ര​മ​ല്ല കു​ടും​ബ​വും ഉ​ള്‍​പ്പെ​ട്ട കേ​സാ​ണ്. ബി​ജെ​പി​യും കേ​സ് ഒ​തു​ക്കി തീ​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചു. ഒ​രു മു​ഖ്യ​മ​ന്ത്രി ബി​രി​യാ​ണി പാ​ത്ര​ത്തി​ല്‍ സ്വ​ര്‍​ണം ക​ട​ത്തി​യ​ത് എ​ന്നു​ള്ള​ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​ണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *