കോഴക്കേസും സുല്‍ത്താന്‍ ബത്തേരി കോഴക്കേസും ഇപ്പോള്‍ കുത്തിപ്പൊക്കിയതിന് പിന്നില്‍ പ്രതികാര നടപടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും പ്രതിസന്ധിയിലായതിന്റെ പ്രതികാര നടപടിയാണ് തനിക്കെതിരെ നടക്കുന്നത്. ഞങ്ങള്‍ക്ക് അറസ്റ്റും, ജയിലറകളും പുത്തരിയല്ലെന്ന് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മ്മിപ്പിക്കുന്നുവെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,
മഞ്ചേശ്വരം കള്ളക്കേസ്സും ബത്തേരി കള്ളക്കേസ്സും ദ്രുതഗതിയില്‍ കുത്തിപ്പൊക്കുന്നതിനുപിന്നില്‍ എന്താണെന്ന് ഇപ്പോള്‍ ബോധ്യമായി. സ്വര്‍ണ്ണക്കള്ളക്കടത്തിലും ഡോളര്‍ കേസ്സിലും മുഖ്യമന്ത്രി പ്രതിസന്ധിയിലായതിന്റെ പ്രതികാരനടപടിയാണ് ഇപ്പോള്‍ കാണുന്നത്. അറസ്റ്റും ജയിലറകളും ഞങ്ങള്‍ക്ക് പുത്തരിയല്ലെന്ന കാര്യം വിനയത്തോടെ മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു. മടിയില്‍ കനമുള്ളതുകൊണ്ട് താങ്കള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ തടയാന്‍ സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ ഉപയോഗിച്ചു. മടിയില്‍ കനമില്ലാത്തതുകൊണ്ട് ഞങ്ങള്‍ ഏതന്വേഷണത്തേയും സ്വാഗതം ചെയ്തു. സഹകരിച്ചു. ഞങ്ങള്‍ക്കെതിരെയുള്ള ഒരു കേസ്സിലും പതിനെട്ടടവും പയറ്റിയാലും താങ്കള്‍ക്ക് ഒന്നും ചെയ്യാനാവില്ല…
