പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ നേതാക്കളുടെ അപകീര്‍ത്തി പരാമര്‍ശം ; ഭീഷണിയുമായി അല്‍ഖ്വയ്ദ

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ അപകീര്‍ത്തി പരാമര്‍ശത്തില്‍ ഇന്ത്യക്കെതിരെ ഭീഷണിയുമായി ആഗോള ഭീകരവാദ സംഘടനയായ അല്‍ ഖ്വയ്ദ.

ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ ചാവേറാക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്.

‘പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി’ ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മുംബൈ എന്നീ സംസ്ഥാനങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലും. പ്രവാചകനെ അപമാനിക്കുന്നവരെ തകര്‍ക്കാന്‍ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്‌ഫോടകവസ്തുക്കള്‍ കെട്ടുമെന്നും ഭീഷണി കത്തില്‍ പറയുന്നു. ഡല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ കാവിഭീകരര്‍ അവരുടെ അന്ത്യത്തിനായി കാത്തിരിക്കാനും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *