ഡല്‍ഹി: സുഹൃത്തായ യുവതിയെ കത്തികൊണ്ടു കുത്തിയ ശേഷം 30കാരനായ യുവാവ് ആസിഡ് കുടിച്ചു. ഡല്‍ഹിയിലെ രണ്‍ഹോലയിലാണ് സംഭവം.
യുവാവ് അടുത്തിടെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് സുഹൃത്ത് ഇയാളെ അവഗണിക്കാന്‍ തുടങ്ങിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. യുവതിയെ നഴ്സിങ്ങ് ഹോമില്‍ പ്രവേശിപ്പിച്ചു. കൃത്യം നിര്‍വഹിച്ച ശേഷം ആസിഡ് കുടിച്ച പ്രതിയെ ചികിത്സക്കായി ഡിഡിയു ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രതിയായ നവീന്‍ കുമാറുമായി യുവതി പ്രണയത്തിലായിരുന്നു. ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ ബന്ധം അവസാനിപ്പിക്കാമെന്ന് യുവതി പറഞ്ഞിരുന്നു. എന്നാല്‍ നവീന്‍ കുമാര്‍ അതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇരയായ യുവതി ഇയാളെ അവഗണിക്കുവാന്‍ ആരംഭിച്ചതാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
