തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചന കേസില്‍ അന്വേഷണചുമതല ക്രൈംബ്രാഞ്ച് മേധാവിക്ക്. എ.ഡി.ജി.പി ഷെയ്ഖ് ദര്‍ബേഷ് സാഹിബിന്റെ നേതൃത്വത്തില്‍ നടത്തുന്ന അന്വേഷണത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ഉയര്‍ന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ഉള്‍പ്പെടും.ൃ
12 അംഗ അന്വേഷണ സംഘത്തില്‍ തിരുവനന്തപുരം ്രൈകംബ്രാഞ്ച് എസ്.പി എസ്.
മധുസൂദനന്‍ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കണ്ണുര്‍ അഡീഷണല്‍ എസ്.പി, വിവിധ ജില്ലകളില്‍ നിന്നുള്ള ഡി.വൈ.എസ്.പിമാരും സംഘത്തിലുണ്ട്.
കെ.ടി ജലീല്‍ എം.എല്‍.എ നല്‍കിയ പരാതിയിലാണ് സ്വപ്‌ന സുരേഷിനെയും പി.സി ജോര്‍ജിനെയും പ്രതിചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. കേസില്‍ ഗൂഢാലോചനയുണ്ടെന്നും സമഗ്ര അന്വേഷണം നടക്കുമെന്നും ഡിജിപി അനില്‍ കാന്ത് രാവിലെ വ്യക്തമാക്കിയിരുന്നു.
