ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി രാവിലെ പതിനൊന്നിന് ഡല്‍ഹിയില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനു മുന്നില്‍ ഹാജരാകും.
ഈ സാഹചര്യത്തില്‍ പ്രതിഷേധം തടയാന്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ് പൊലീസ്. കോണ്‍ഗ്രസ് ആസ്ഥാനത്തിന് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അക്ബര്‍ റോഡിലേക്കുള്ള എല്ലാ പ്രവേശന കവാടവും അടച്ചു. രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. നേതാക്കളെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ബസില്‍ കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശക്തിപ്രകടനമെന്ന നിലയില്‍ പാര്‍ട്ടി പ്രതിഷേധം ആസൂത്രണം ചെയ്തതിനാല്‍ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
