വയനാട്: ജില്ലയില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടി.ആന്ധ്രയില്‍നിന്ന് കടത്തിയ 161 കിലോ കഞ്ചവുമായി രണ്ടുപേരെയാണ് എക്സെെസ് സംഘം അറസ്റ്റ് ചെയ്തത്.
പാലക്കാട് പരദൂര്‍ സ്വദേശി നിസാര്‍(37), മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷിഹാബുദ്ദീന് (45) എന്നിവരാണ് പിടിയിലായത്.എക്സെെസ് എന്‍ഫോഴ്സ്മെന്റിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി –താളൂര്‍ റോഡിലെ അമ്മായിപ്പാലത്ത് നടത്തിയ പരിശോധനയിലാണ് പിക്കപ്പ് വാഹനത്തില്‍ കടത്തിയ കഞ്ചാവ് പിടികൂടിയത്.
വാഹനത്തിന്റെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചത്. ഇവരെ അനുഗമിച്ച കാറും എക്സെെസ് കസ്റ്റഡിയില്‍ എടുത്തു. ആന്ധ്രയില്‍ നിന്നും കഞ്ചാവും ഹഷീഷ് ഓയില്‍ ഓയിലും ഉള്‍പ്പെടെയുള്ളവ കടത്തി കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ വിതരണം ചെയ്യുന്ന സംഘങ്ങളിലെ മുഖ്യകണ്ണികളാണ് പിടിയിലായതെന്ന് എക്സെെസ് അധികൃതര്‍ പറഞ്ഞു.
