മദ്യലഹരിയില്‍ യുവാവ് കമ്ബിവടികൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു

കൊല്ലം: നഗരത്തിനടുത്ത് ഇരവിപുരത്ത് മദ്യലഹരിയില്‍ യുവാവ് കമ്ബിവടികൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു. ഇരവിപുരം ചന്തയുടെ എതിര്‍വശത്ത് വാടകയ്ക്കുതാമസിക്കുന്ന ഈശ്വരിയാ(27)ണ് മരിച്ചത്.

ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം. ഭാര്യ മരിച്ചതറിയാതെ അടുത്തമുറിയിലെ കട്ടിലില്‍ കിടന്നുറങ്ങിയ ഭര്‍ത്താവ് മുരുക(42)നെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു.

മാടന്‍നട-ഇരവിപുരം റോഡില്‍ ഇരവിപുരം മാര്‍ക്കറ്റിന്റെ എതിര്‍വശത്താണ് മുരുകനും ഈശ്വരിയും മക്കളായ സരസ്വതിയും ശങ്കരേശ്വരിയും താമസിക്കുന്നത്. വീട്ടില്‍ത്തന്നെ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടുനല്‍കുന്ന ജോലിയാണ് മുരുകന്. ഈശ്വരി കടകളില്‍ സഹായിയായി പോയിരുന്നു. മദ്യപിച്ചെത്തുന്ന മുരുകന്‍ ഭാര്യയോട് പതിവായി വഴക്കിടാറുണ്ടായിരുന്നു.

ശനിയാഴ്ച വൈകീട്ട് പുത്തന്‍നട എ.കെ.ജി. ജങ്ഷനുസമീപം താമസിക്കുന്ന സഹോദരി മഹാലക്ഷ്മിയുടെ വീട്ടിലെത്തിയ ഈശ്വരി മക്കളെ അവിടെ നിര്‍ത്തിയശേഷം കൊല്ലത്തേക്ക് പോയി. ഇരവിപുരത്തെ വീട്ടില്‍ തിരിച്ചെത്തിയ അവര്‍ മക്കളെ ഞായറാഴ്ച രാവിലെ എത്തി കൂട്ടിക്കൊണ്ടുവരാമെന്ന് ഫോണില്‍ സഹോദരിയെ അറിയിച്ചു. ബന്ധുക്കള്‍ രാവിലെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഞായറാഴ്ച രാവിലെ കൂട്ടുകാരി അമ്ബിളി ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *