ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലേക്കുള്ള യാത്രക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലും സന്ദര്‍ശനം നടത്തും.
യുഎഇയുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിഉറപ്പിക്കുന്നതിന് സന്ദര്‍ശനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ മാസം അവസാനം അദ്ദേഹം യുഎഇ സന്ദര്‍ശനം നടത്തുമെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ അറിയിച്ചത്.
ജൂണ്‍ 26 മുതല്‍ 28 വരെ ബവേറിയന്‍ ആല്‍പ്സിലെ ഷ്ലോസ് എല്‍മാവുവിലാണ് ജി7 ഉച്ചകോടി.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉന്നതതല സന്ദര്‍ശനങ്ങള്‍ ഇടയ്‌ക്കിടെ നടക്കുന്നുണ്ട്. 2019 ഓഗസ്റ്റിലായിരുന്നു പ്രധാനമന്ത്രി അവസാനമായി യുഎഇ സന്ദര്‍ശിച്ചത്. അന്ന് അദ്ദേഹത്തെ യുഎഇയുടെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സായിദ്’നല്‍കി രാജ്യം ആദരിച്ചു
