യോഗി വീടുകള്‍ നശിപ്പിക്കുന്നത് അന്യായവും നിയമ വിരുദ്ധവുമാണ്, വിഷയം കോടതികള്‍ ശ്രദ്ധിക്കണം: മായാവതി

ന്യൂഡല്‍ഹി: യോഗി സര്‍ക്കാര്‍ കുറ്റവാളികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ നശിപ്പിക്കുന്നത് അന്യായവും നിയമ വിരുദ്ധവുമാണെന്ന് ബി.എസ്.പി നേതാവ് മായാവതി.

ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടുകയാണെന്നും, ഈ വിഷയം കോടതികള്‍ ശ്രദ്ധിക്കണമെന്നും മായാവതി പറഞ്ഞു.

പ്രയാഗ്‌രാജിലെ മുഹമ്മദ് ജാവേദിന്‍റെ വീട് ഭരണകൂടം തകര്‍ത്തതിന് തൊട്ടുപിന്നാലെയാണ് പ്രതികരണവുമായി മായാവതി രംഗത്തെത്തിയത്. വെള്ളിയാഴ്ച നഗരത്തില്‍ നടന്ന അക്രമത്തിന് പിന്നിലെ ഗൂഢാലോചനക്കാരില്‍ ഒരാളാണ് ജാവേദ് എന്നാണ് പോലീസിന്റെ നിഗമനം.

അതേസമയം, ജാവേദിന്റെ വീട് തകര്‍ത്തതിനെതിരെ പ്രതിഷേധം അറിയിച്ച്‌ കേരള വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐയും രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *